പനച്ചിക്കാട്ട് എഴുത്തിനിരുത്തിന് ഭക്തപ്രവാഹം
Mail This Article
×
പനച്ചിക്കാട് ∙ ദക്ഷിണ മൂകാംബിയിൽ എഴുത്തിനിരുത്തു ചടങ്ങിൽ പങ്കെടുത്തതു നൂറുകണക്കിന് കുരുന്നുകൾ. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എഴുത്തിനിരുത്തിയതും ഇവിടെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളാൽ പുലർച്ചെ മുതൽ ക്ഷേത്രവും പരിസരവും നിറഞ്ഞു. പ്രത്യേകം തയാറാക്കിയ ബാരിക്കേഡുകളിലൂടെയാണ് എല്ലാവരെയും വിദ്യാമണ്ഡപത്തിലേക്കു കടത്തിവിട്ടത്.
പുലർച്ചെ 2 മുതൽ പൂജകൾ ആരംഭിച്ചു. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. പൂജയെടുപ്പിനു ശേഷം 4നു വിദ്യാമണ്ഡപത്തിൽ ആചാര്യൻമാർ കുരുന്നുകളെ മടിയിലിരുത്തി നാവിലും അരിയിലും ഹരിശ്രീ കുറിച്ചു. വിദ്യാരംഭത്തിനെത്തിയവർക്കും ദർശനത്തിനെത്തിയവർക്കും പ്രത്യേക വരികളിലൂടെയായിരുന്നു പ്രവേശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.