ഭീമൻ കുഴികളിൽ ചാടി മറിഞ്ഞ് ബസ് ഓടിച്ച ഡ്രൈവർമാർ ഇപ്പോൾ യാത്രക്കാരെ കാത്ത് അച്ചടക്കത്തോടെ...
Mail This Article
കോട്ടയം ∙ വർഷങ്ങൾ നീണ്ട ദുരിതത്തിന് അറുതി; കോട്ടയം കെഎസ്ആർടിസി ടെർമിനൽ തുറന്നു. ദുരിതം അവസാനിച്ചല്ലോയെന്ന ആശ്വാസത്തിലാണ് യാത്രക്കാർ. ഭീമൻ കുഴികളിൽ ചാടി മറിഞ്ഞ് ബസ് ഓടിച്ച ഡ്രൈവർമാർ ഇപ്പോൾ യാത്രക്കാരെ കയറ്റിയിറക്കാൻ അനുവദിച്ച ലൈനുകളിൽ അച്ചടക്കത്തോടെ നിരനിരയായി കാത്ത് കിടപ്പാണ്. ആധുനിക രീതിയിൽ നിർമിച്ച സ്റ്റാൻഡിൽ വെളിച്ചവും യഥേഷ്ടം.
ബസ് ടെർമിനൽ, കംഫർട്ട് സ്റ്റേഷൻ, യാർഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുളള 1.81 കോടി രൂപ ഉപയോഗിച്ചാണ് ഇവ നിർമിച്ചത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് എംഎൽഎ പറഞ്ഞു.
കലക്ടർ ഡോ.പി.കെ.ജയശ്രീ, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.സെബി, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഡിടിഒ കെ.അജി, ബി.ഗോപകുമാർ, ജയമോൾ, എൻ.ജയചന്ദ്രൻ, എ.വി.റസൽ, നാട്ടകം സുരേഷ്, ലിജിൻ ലാൽ, അസ്സീസ് ബഡായി, സജി മഞ്ഞക്കടമ്പിൽ, ലോപ്പസ് മാത്യു, ടി.സി.അരുൺ, മാത്യു ജോർജ്, പ്രമോദ് രാധാകൃഷ്ണൻ, ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
ഇനി വേണ്ടത്
∙ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അന്വേഷണ വിഭാഗം പുതിയ കെട്ടിടത്തിലേക്ക് ഉടനെ മാറ്റണം. യാത്രക്കാർ പലരും അന്വേഷണ വിഭാഗത്തിൽ ചെന്ന് കാര്യങ്ങൾ തിരക്കി വീണ്ടും പുതിയ കെട്ടിടത്തിൽ വന്ന് ബസ് കാത്തുനിൽക്കുന്നു.
∙ കാത്തിരിപ്പ് കേന്ദ്രത്തിൽഇരിപ്പിടങ്ങളില്ല. പ്രായമായവരും കൈകുഞ്ഞുങ്ങളുമായി സ്ത്രീകൾ ഉൾപ്പെടെ എത്തുന്ന സ്റ്റാൻഡിൽ വേഗം ഇരിപ്പിടങ്ങൾ ഒരുക്കണം.
32 കോടിയുടെ ടെർമിനൽ വരും:മന്ത്രി
കോട്ടയം∙ കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വകാര്യ പങ്കാളിത്തത്തോടെ 32 കോടി രൂപയുടെ ടെർമിനലും ഷോപ്പിങ് കോംപ്ലക്സുമടക്കമുള്ള പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ആന്റണി രാജു. ബസ് ടെർമിനൽ, കംഫർട്ട് സ്റ്റേഷൻ, യാഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുളള 1.81 കോടി രൂപ ഉപയോഗിച്ചാണ് ഇവ നിർമിച്ചത്.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് എംഎൽഎ പറഞ്ഞു.കലക്ടർ ഡോ.പി.കെ.ജയശ്രീ, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.സെബി, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഡിടിഒ കെ.അജി, ബി.ഗോപകുമാർ, ജയമോൾ, എൻ.ജയചന്ദ്രൻ, എ.വി.റസൽ, നാട്ടകം സുരേഷ്, ലിജിൻ ലാൽ, അസ്സീസ് ബഡായി, സജി മഞ്ഞക്കടമ്പിൽ, ലോപ്പസ് മാത്യു, ടി.സി.അരുൺ, മാത്യു ജോർജ്, പ്രമോദ് രാധാകൃഷ്ണൻ, ഹരിദാസ് എന്നിവർ പ്രസംഗിച്ചു.