ADVERTISEMENT

കുമാരനല്ലൂർ ∙ ദേവീസന്നിധിയിൽ അനുഷ്ഠാന നിറവിൽ നടന്ന ഉത്സവബലി കണ്ടു തൊഴാൻ ഭക്തരുടെ തിരക്കേറി. ഉത്സവബലിക്ക് വിളക്കുവച്ചപ്പോൾ തന്നെ ഭക്തരുടെ നീണ്ടനിര ഉണ്ടായിരുന്നു. ദേവീചൈതന്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിച്ചു.  ഇന്ദ്രാദി ദേവതകൾക്കും അഷ്ടദിക്പാലകർക്കും  ബലി തൂകി. 

ദേവനെ പഴുക്കാമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് ഇരുത്തി. തുടർന്ന് സപ്ത മാതൃക്കൾക്ക് ഹവിസ്സ് അർപ്പിക്കാൻ നേരത്തായിരുന്നു ഉത്സവബലി ദർശനം. തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ. കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. മേൽശാന്തി നാരായൺ ശ്രീനേഷ് നമ്പൂതിരി സഹകാർമികത്വം വഹിച്ചു. രാത്രിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ വേല – വിളക്ക് എഴുന്നള്ളത്ത് നടന്നു.

കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ആറാം ഉത്സവദിനമായ ഇന്നലെ രാത്രി നടന്ന വേല വിളക്കിനെഴുന്നള്ളിപ്പ്.                   ചിത്രം: മനോരമ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ആറാം ഉത്സവദിനമായ ഇന്നലെ രാത്രി നടന്ന വേല വിളക്കിനെഴുന്നള്ളിപ്പ്. ചിത്രം: മനോരമ

കളിയരങ്ങിൽ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, ഡോ. എസ്. മനോജ് (ആർസിസി, തിരുവനന്തപുരം) എന്നിവർ കളിവിളക്ക് തെളിച്ചു. കല്യാണ സൗഗന്ധികം കഥകളിയിൽ ഭീമനായി കലാമണ്ഡലം കാശിനാഥും പഞ്ചാലിയായി കലാമണ്ഡലം ജിഷ്ണു രവി അരങ്ങിലെത്തി. സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി ഹനുമാനായും വേഷമിട്ടു. നിഴൽക്കുത്ത് കഥയിൽ  കലാകേന്ദ്രം ഹരീഷ് ( ദുര്യോധനൻ), കിടങ്ങൂർ ശ്യാം (ദൂതൻ, ശ്രീകൃഷ്ണൻ ), അനന്തകൃഷ്ണൻ (കുന്തി) എന്നിവരും നടന വൈഭവത്തിലൂടെ കഥാസന്ദർഭം കാണികളിൽ എത്തിച്ചു. 

കുമാരനല്ലൂരിൽ ഇന്ന് :

∙ ക്ഷേത്ര സന്നിധിയിൽ

6.00 – പുരാണപാരായണം – ചന്ദ്രൻ താഴേക്കുറ്റ്

11.30 – അശ്വതി തിരുമുൽക്കാഴ്ച –ദീപം തെളിക്കൽ – കലക്ടർ പി.കെ. ജയശ്രീ

6.00 – ചുറ്റുവിളക്ക്

8.00 – വേല – വിളക്ക് (അശ്വതി വിളക്ക് ), സേവ

8.45 – വേലകളി

9.45 – അശ്വതി വിളക്ക് എഴുന്നള്ളിപ്പ് – കൊമ്പുപറ്റ്, കുഴൽപറ്റ്, മദ്ദള കേളി –മേളം – കുമാരനല്ലൂർ സജേഷ്

∙ നടപ്പന്തലിൽ

6.00 – സോപാന സംഗീതം – കുമാരനല്ലൂർ അരുൺ

6.30 – ഇരട്ടത്തായമ്പക – കലാമണ്ഡലം ബലരാമൻ, സദനം രാമകൃഷ്ണൻ

∙ കലാവേദിയിൽ 

6.00 – ഭജന – വിശ്വഹിന്ദു പരിഷത്ത്

7.00 – സംഗീതക്കച്ചേരി – ചെങ്ങളം ഹരിദാസ്

8.30 – ഫ്യൂഷൻ സംഗീതലയം സോൾ ഓഫ് കീസ്

10.00 – നാദലയ സംഗമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com