ADVERTISEMENT

കൊക്കയാർ ∙ വിധിയുടെ പരീക്ഷയെ മറികടന്ന് കുറ്റിപ്ലാങ്ങാട് ഗവ.വിദ്യാലയ മുറ്റത്തേക്ക് അഷ്ഹദ് വീണ്ടും എത്തി, പ്ലസ്‌ ടു പ്രാക്ടിക്കൽ പരീക്ഷയ്ക്കായി. കട്ടപ്ലാക്കൽ അയൂബ്ഖാൻ – അസീന ദമ്പതികളുടെ മകനാണ് അഷ്ഹദ്. നവംബർ 26ന് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർഥി  സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ്. ചപ്പാത്തിന് സമീപം അഷ്ഹദ് സഞ്ചരിച്ച സൈക്കിളിൽ കാർ ഇടിച്ചാണ് അപകടം. 

തലയോട്ടിക്കും തുടയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ അഷ്ഹദ് ദിവസങ്ങളോളം വെന്റിലേറ്ററിലും ഐസിയുവിലും ചികിത്സയിലായിരുന്നു. ഒട്ടേറെ ശസ്ത്രക്രിയകൾക്കും വിധേയനായി. ഇപ്പോഴും പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ്. പ്ലസ്ടു പരീക്ഷ എഴുതണമെന്ന് അഷ്ഹദ് ആഗ്രഹം അറിയിച്ചതോടെ മെഡിക്കൽ സംഘം അനുവാദം നൽകി. സ്കൂളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പ്രിൻസിപ്പൽ സിസി ടി.അലക്സ് അറിയിച്ചതോടെ ഐസിയു ആംബുലൻസിൽ അഷ്ഹദിനെ സ്കൂളിൽ എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com