ADVERTISEMENT

മാന്നാനം∙ മദ്യലഹരിയിൽ ടവറിനു മുകളിൽ കയറിയ യുവാവിന്റെ ആത്മഹത്യാ ഭീഷണി. അഗ്നിരക്ഷാസേനയും പൊലീസും എത്തി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയതോടെയാണു  2 മണിക്കൂർ നീണ്ട ഭീതി ഒഴിഞ്ഞത്.  

ഇടുക്കി മാമലക്കണ്ടം സ്വദേശി ഷിബു(44) മാന്നാനം ഷാപ്പുംപടിക്കു സമീപത്തെ ടവറിൽ ഉച്ചയ്ക്ക് 2.45നാണു കയറിയത്. ടവറിലേക്കു യുവാവു കയറിപ്പോകുന്നത് സമീപത്തെ കട ഉടമയാണ് ആദ്യം കണ്ടത്. അറ്റകുറ്റപ്പണി നടത്താൻ വന്ന ജോലിക്കാരനെന്നാണ് ആദ്യം കരുതിയത് പിന്നീടാണ് കഴുത്തിൽ കുരുക്ക് ഇടാൻ യുവാവ് ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ നാട്ടുകാരെ വിളിച്ചു കൂട്ടി. പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.

മാന്നാനം ഭാഗത്ത് തടി വെട്ടു ജോലി ചെയ്തുവരികയാണ് ഷിബു. ആളെ തിരിച്ചറിഞ്ഞ നാട്ടുകാർ താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.കയ്യിൽ പണമില്ലെന്ന് ഷിബു പറയുന്നുണ്ടായിരുന്നു. 

സമീപത്തെ വീട്ടമ്മമാർ പണം നൽകാമെന്നു പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കേട്ടില്ല.  ഷിബുവിനെ അഗ്നിരക്ഷാ സേന അനുനയിപ്പിച്ച് താഴെയിറക്കി. 

കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരായ കെ.ഐ.കുര്യാക്കോസ്, ഡി. പ്രിയദർശൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com