ADVERTISEMENT

കുന്നോന്നി ∙ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മലയോര മേഖലകളിൽ ശിലായുഗ സംസ്‌കാരം നിലനിന്നതായി  തെളിയിക്കുന്ന തെളിവുകൾ വീണ്ടും കണ്ടെത്തി.  കുന്നോന്നി തലപ്ര ഭാഗത്ത് കുന്നിക്കൽ പുരയിടത്തിൽ നിന്ന് അയൺ സ്ലാഗ് (ഇരുമ്പുകട്ട) കണ്ടെടുത്തതാണ് ഒടുവിലത്തെ തെളിവ്. 8,000 വർഷം പഴക്കമുള്ള കല്ല് കൊണ്ടുള്ള കോടാലി, മഴു മുതലായവ കണ്ടത്തിയിരുന്നു. തകിടി ഭാഗത്ത് 2കല്ലറകളും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു.

തലപ്രയിൽ മുത്തള്ള് ഗുഹയിൽ 5,000 വർഷം മുൻപ് ജനവാസമുണ്ടായിരുന്നതായി ചരിത്രകാരനും അധ്യാപകനുമായ തോമസ് കുന്നിക്കൽ പറഞ്ഞു. അയിര് ഉരുക്കുമ്പോൾ ഉണ്ടാകുന്ന ഉപയോഗ ശൂന്യമായ വസ്തുവാണ് സ്ലാഗ്. ഇതിനടത്തു നിന്ന് 7 സെന്റി മീറ്റർ നീളവും 2 സെന്റി മീറ്റർ വീതിയുമുള്ള കോടാലിയും ലഭിച്ചിട്ടുണ്ട്.

ഈ കോടാലിക്ക് 450 കൊല്ലം പഴക്കമുള്ളതായി   ശാസ്ത്രജ്ഞനായ ഡോ.രാജേന്ദ്രൻ പറഞ്ഞു. ഈ സ്ലാഗിനും അത്രയും പഴക്കമുള്ളതായാണ് അനുമാനം.  പാലാ സെന്റ് തോമസ് കോളജ് ഹിസ്റ്ററി വിഭാഗം തലവനായ ഡോക്ടർ സിറിയക്കുമായി ചർച്ച ചെയ്താണ് ഈ നിഗമനം. ഇന്ത്യയിൽ ഇരുമ്പു യുഗത്തിന്റെ തെളിവ് ആദ്യം കണ്ടെത്തിയത് ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ്.

എന്നാൽ കേരളത്തിലും ഇരുമ്പുയുഗ സംസ്‌കാരം മഹാശിലായുഗത്തിൽ തന്നെ നിലനിന്നതിന്റെ തെളിവാണ് ഈ സ്ലാഗ്. ഇവിടെ നിന്നും കൊല്ലം അരിപ്പയിൽ നിന്നും കണ്ടെടുത്ത ശിലായുഗ സംസ്‌കാര മുദ്രകളെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്നു നിവേദനത്തിന് വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിക്കത്തിൽ അറിയിച്ചു. നിലവിൽ കേരളത്തിലെ ശിലായുഗ സംസ്കാരം പാഠപുസ്തകത്തിൽ ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com