പോള നിറഞ്ഞു; ബോട്ട് സർവീസ് നിലച്ചു
Mail This Article
×
കുമരകം ∙ പുത്തൻ കായൽ ഭാഗത്തു പോളയും കടകലും നിറഞ്ഞതോടെ കണ്ണങ്കരയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നിലച്ചു. മുഹമ്മ– കണ്ണങ്കര– ചീപ്പുങ്കൽ– മണിയാപറമ്പ് റൂട്ടിലാണു ബോട്ട് സർവീസ് നടത്തുന്നത്. ബോട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി പുലർച്ചെയുള്ള സർവീസ് ഉൾപ്പെടെ ചീപ്പുങ്കൽ നിന്നാണു മണിയാപറമ്പിലേക്കു പോകുന്നത്.പുത്തൻകായൽ ഭാഗത്തു പോളയും ഇതോടൊപ്പം കടകലും കിടക്കുന്നതിനാൽ ബോട്ടിനു പോകാൻ കഴിയുന്നില്ല. പോളയും കടകലും നീക്കണമെന്നു ജലഗതാഗത വകുപ്പ് ബന്ധപ്പെട്ടവരോടു ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. കടകലും പോളും ഒന്നിച്ചു കിടക്കുന്നതിനാൽ ഒഴുക്ക് ഉണ്ടായാലും ഇത് നീങ്ങില്ല. ആളുകൾക്കു പോളയുടെ മുകളിലൂടെ നടന്നു പോയാലും താഴില്ല. പുത്തൻ കായൽ പടിഞ്ഞാറ് ഭാഗത്തു പോകേണ്ടവരും കണ്ണങ്കരയ്ക്കു പോകേണ്ട യാത്രക്കാരുമാണു ബോട്ട് ഇല്ലാത്തതു മൂലം ബുദ്ധിമുട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.