ADVERTISEMENT

കോട്ടയം ∙ നഗരത്തിന്റെ ഹൃദയഭാഗം ഏതെന്നു ചോദിച്ചാൽ നിസ്സംശയം ആരും പറയും ഗാന്ധിസ്ക്വയർ എന്ന്. ഇവിടെ ദിവസങ്ങൾക്കു മുൻപ് ഒരു ബോർ‌ഡ് ഉയർന്നു. ഹൈക്കോടതി വിധിപ്രകാരം;  സമ്മേളനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയൊന്നും നടത്താൻ പാടില്ലെന്നാണ് ബോർഡിലെ ഉള്ളടക്കം. വർഷങ്ങൾക്കു മുൻപ് ഗാന്ധിപ്രതിമയ്ക്കു മുൻപിലെ ഒരു സമ്മേളനത്തിനിടെ പ്രതിമയിലുൾപ്പെടെ കൊടിയും തോരണവും കെട്ടിയ സംഭവമുണ്ടായിരുന്നു.

അതിനെതിരെ സ്വകാര്യവ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങളൊന്നും ഇവിടെ നടത്തരുതെന്ന് തീരുമാനിച്ചത്. എന്നാൽ നാളുകളിത്രയായിട്ടും ബോർഡ് സ്ഥാപിച്ചിരുന്നില്ല. എണ്ണിയാൽ തീരാത്ത പ്രതിഷേധങ്ങളും പ്രകടനങ്ങളും പിന്നീടും ഇവിടെ നടന്നു.ബോർഡ് പ്രത്യക്ഷപ്പെട്ടതോടെ രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ സമ്മേളനങ്ങൾ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുൻഭാഗത്തേക്കു മാറ്റി. നഗരസഭ പരിധിയിലുള്ള പ്രധാന സ്ഥലങ്ങളിൽ ദിശാബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കുറച്ചു ദിവസം മുൻപ് ഇവിടെ ബോർഡ് സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com