ADVERTISEMENT

അയർക്കുന്നം ∙ ഒഴുകിയെത്തിയ മഴവെള്ളത്തിൽ പ‍ഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം. ഇന്നലെ രാവിലെ വിവിധ റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്നു ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായി. പകൽ മഴയ്ക്ക് അൽപം ശമനം ഉണ്ടായതോടെ വൈകിട്ട് വെള്ളം ഇറങ്ങിത്തുടങ്ങി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെയാണ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയത്.  അയർക്കുന്നം – ഏറ്റുമാനൂർ റോഡിൽ ആറുമാനൂർ ഭാഗം പൂർണമായി വെള്ളത്തിലായി. അമയന്നൂർ മഹാത്മാഗാന്ധി കോളനി ഭാഗം 2 ദിവസമായി പൂർണമായി വെള്ളത്തിലാണ്. ഇവർ അയർക്കുന്നം ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ്. പുന്നത്തുറ, നീറിക്കാട് ഭാഗങ്ങളിലും വെള്ളം കയറി. 

കാറ്റിലും മഴയിലും നാലുമണിക്കാറ്റിലും വെള്ളം

ഏറ്റുമാനൂർ ബൈപാസ് റോഡിലെ നാലുമണിക്കാറ്റിൽ ഇന്നലെ രാവിലെ വെള്ളം കയറി. വാഹനഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമായിരുന്നു. ഗ്രാമീണ ടൂറിസം കേന്ദ്രമായ നാലുമണിക്കാറ്റിൽ വെള്ളം കയറിയത് കാണാൻ ഒട്ടേറെ പേർ എത്തി. തിരുവഞ്ചൂർ – പാറമ്പുഴ റൂട്ടിൽ പല ഭാഗത്തും വെള്ളം കയറി. ഇന്നലെ രാവിലെ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. 4 സ്ഥലങ്ങളിൽ റോഡിൽ പൂർണമായി  വെള്ളം  കയറിക്കിടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com