ADVERTISEMENT

കോട്ടയം ∙ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെ ഓർക്കണമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പരേഡിൽ അഭിവാദ്യമർപ്പിച്ചശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തോമസ് ചാഴികാടൻ എംപി, കലക്ടർ വി.വിഘ്നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, വൈക്കം എഎസ്പി നകുൽ ദേശ്മുഖ്, അയർക്കുന്നം എസ്എച്ച്ഒ അശ്വതി ജിജി, എഡിഎം റെജി പി.ജോസഫ്, ആർഡിഒ വിനോദ് രാജ് എന്നിവർ പങ്കെടുത്തു.

കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തായിരുന്നു പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ച പ്ലാറ്റൂണുകൾക്കുള്ള ഒന്നാം സ്ഥാനത്തിന് പൊലീസ് ജില്ലാ ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്പെക്ടർ എൻ.അനിൽകുമാർ നയിച്ച കേരള സിവിൽ പൊലീസും രണ്ടാം സ്ഥാനം കടുത്തുരുത്തി റേഞ്ച്് എക്സൈസ് ഇൻസ്പെക്ടർ നിതിൻ തോമസ് നയിച്ച എക്സൈസും സ്വന്തമാക്കി.

സായുധസേനാ പതാക നിധിയിലേക്ക് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കൂടുതൽ തുക സമാഹരിച്ച പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, വിദ്യാഭ്യാസേതര സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കൂടുതൽ തുക സമാഹരിച്ച കോഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറൽ) കോട്ടയം ജോയിന്റ് റജിസ്ട്രാർ ഓഫിസ് എന്നിവയ്ക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com