ADVERTISEMENT

കുമരകം ∙ ഓണം വെള്ളത്തിലാക്കുമോ പോള ? ഓണത്തിനു തുടക്കമായെങ്കിലും തിരുവോണം എത്താൻ കാത്തിരിക്കുകയാണ് ജനം. കായലാണ് പടിഞ്ഞാറൻ മേഖലയിലുള്ളവർക്കു ഓണത്തിനുള്ള വക നൽകുന്നത്. മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾ, ടൂറിസം കൊണ്ടു കഴിയുന്നവർ, കക്കാ വരാലുകാർ , മണ്ണു വാരലുകാർ അങ്ങനെ പടിഞ്ഞാറൻ മേഖലയുടെ സമ്പത്ത് കായലിൽ നിന്നാണു എത്തുന്നത്. ബോട്ട് ജെട്ടി തോട് ഉൾപ്പെടെ ഉള്ള തോടുകളിൽ പോള കയറി നിറഞ്ഞാൽ തൊഴിലാളികൾക്കു കായലിൽ പണിക്കു പോകാൻ കഴിയില്ല.

ഓണത്തിനുള്ള തയാറെടുപ്പിനൊപ്പം കായലിൽ പണിക്കു പോകുകയും ചെയ്യുന്നു. തോടുകളിൽ പോള കയറി വരുന്നതു കാണുമ്പോൾ ചങ്കിടിപ്പ് കൂട്ടുകയാണ് ഈ മേഖലയുടെ. തോടുകളിൽ പോള കയറി നിറഞ്ഞാൽ കായലിലേക്കു ജലവാഹനങ്ങൾക്കും കടക്കാൻ കഴിയാതെ വരും. ഓണത്തിനു വിനോദ സഞ്ചാരികളുടെ വരവ് വർധിക്കും.

ഈ സമയത്ത് കായലിൽ പോകാൻ കഴിയാതെ വന്നാൽ ടൂറിസം മേഖലയ്ക്കും വൻ തിരിച്ചടിയാകും. ബോട്ട് ജെട്ടി തോട്ടിലാണു സ്ഥിരമായി പോള കയറി ഗതാഗത തടസ്സപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com