വൈക്കം സത്യഗ്രഹ സ്മൃതിസംഗമം നടത്തി
Mail This Article
വൈക്കം ∙ വൈക്കം സത്യഗ്രഹം അയിത്തോച്ചാടനത്തെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമാക്കിയ പ്രതിഭാസമെന്നു സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് പറഞ്ഞു. വൈക്കം ആശ്രമം എൽപി സ്കൂളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റി അംഗം വി.വി.കനകാംബരൻ അധ്യക്ഷത വഹിച്ചു. വൈക്കം സത്യഗ്രഹ സ്മൃതി പുരസ്കാരങ്ങൾ സിനിമ സംവിധായകൻ തരുൺ മൂർത്തി, നാടക അഭിനേതാക്കളായ പ്രദീപ് മാളവിക, വൈക്കം ബിനു, സിനിമ താരം മരിയ തോംസൺ, ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസൻ എന്നിവർക്ക് വിതരണം ചെയ്തു. മാധ്യമപ്രവർത്തകർ, ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ആദരിച്ചു.
പ്രതിഭാസംഗമം നഗരസഭാ അധ്യക്ഷ രാധിക ശ്യാമും, കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം സണ്ണി ചെറിയാനും ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനം കൗൺസിലർ ആർ.സന്തോഷും, മാതാപിതാക്കളെ ജില്ലാ ജോയിന്റ് സെക്രട്ടറി ഷീല ദിലീപും, കലാപ്രതിഭകളെ താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കലും ആദരിച്ചു. ടി.വൈ.ജോയി, ടി.എസ്.ദിലീപ്, നിഷ ജനാർദ്ദനൻ, എ.ആർ.അരുൺകുമാർ, കെ.പി ഹരി, സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ്, മേഖല സെക്രട്ടറി പി.എസ്.പ്രതീഷ് എന്നിവർ പ്രസംഗിച്ചു.