ADVERTISEMENT

കോട്ടയം ∙ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പനച്ചിക്കാട് ദക്ഷിണമൂകാംബിയിൽ ദർശനപുണ്യം തേടി ഭക്തരുടെ തിരക്കേറി. കലാമണ്ഡപത്തിൽ രാപകൽ ഭേദമന്യേ നടക്കുന്ന കലോപാസനയ്ക്ക് സാക്ഷ്യം വഹിക്കാനും വിവിധ സ്ഥലങ്ങളിൽ നിന്നു ഭക്തർ എത്തുന്നുണ്ട്.

പനച്ചിക്കാട് ക്ഷേത്രത്തിൽ ഇന്ന്
∙ സരസ്വതി നട : സാരസ്വത സൂക്തജപം–6.00, വിഷ്ണു നട  പുരുഷ സൂക്തജപം–6.00.
∙ കലാമണ്ഡ‍പം : ഭക്തിഗാനമേള–6.00, ഭരതനാട്യം–2.10, കുച്ചിപ്പുഡി – 2.40, മോഹിനിയാട്ടം – 3.30, ഭരതനാട്യം – 3.40, തിരുവാതിര– 3.50, ഭരതനാട്യം – 4.10, കുച്ചിപ്പുഡി– 4.50, ദേശീയ സംഗീത നൃത്തോത്സവം– സംഗീത സദസ്സ്– സിക്കിൾ ഗുരുചരൺ ചെന്നൈ 7.00, ശാസ്ത്രീയനൃത്തം– 9.00, ഭരതനാട്യം–12.00

കൊപ്രത്ത് ക്ഷേത്രത്തിൽ വിദ്വൽ സദസ്സ്
മുട്ടമ്പലം ∙ വേദസംസ്കാരത്തിന്റെ തുടർച്ചയാണ് നവരാത്രി ആഘോഷങ്ങളിലൂടെ പുനർജനിക്കുന്നതെന്നു ഗുരുവായൂർ മുൻ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി പറഞ്ഞു. കൊപ്രത്ത് ദുർഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി വിദ്വൽ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ടി.എൻ.ഹരികുമാർ അധ്യക്ഷത വഹിച്ചു. കാ.ഭാ. സുരേന്ദ്രൻ പ്രഭാഷണം നടത്തി. ഇന്ന് 6.30നു പ്രഫ. സരിത എസ്. അയ്യർ പ്രഭാഷണം നടത്തും.

ക്ഷേത്രങ്ങളിൽ ഇന്ന്
∙ തിരുനക്കര പടിഞ്ഞാറേനട ഭക്തജനസമിതി : കൊലുപൂജ – 5.00, താംബൂല വിതരണം– 5.45, കലാപരിപാടികൾ  വീണാലയവിന്യാസം – 6.00
∙ കോട്ടയം ബ്രാഹ്മണസമൂഹമഠം: വനിതാ വിഭാഗത്തിന്റെ പാരായണം. പൂജ–10.30, താംബൂല വിതരണം– 6.00, കലാപരിപാടികൾ–6.30.
∙ പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രം: ദേവീ ഭാഗവതപാരായണം – 7.00, നാരായണീയ പാരായണം – 5.00, വലിയ തീയാട്ട്– 7.00.
∙ ഇറഞ്ഞാൽ ദേവീക്ഷേത്രം: സംഗീതോപാസന– 7.00, ആധ്യാത്മിക പ്രഭാഷണം – 7.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com