ADVERTISEMENT

മണിമല ∙ കരിങ്കല്ലിൽ തീർത്ത  108 വർഷം പഴക്കമുള്ള മണിമല കൊച്ചു പാലം ( ബ്രിട്ടിഷ് പാലം ) നാശത്തിന്റെ വക്കിൽ. ‌പാലത്തിന്റെ തുടക്ക ഭാഗം തകർന്നിട്ട് 2 വർഷമായി. പുനരുദ്ധരിക്കാൻ നടപടിയില്ല. പാലത്തിന്റെ സമീപന പാതയിലെ കരിങ്കല്ലുകൾ ഇളകി പോയിട്ടുണ്ട്. പാലം സംരക്ഷിക്കണമെന്നാണ് ജനകീയ ആവശ്യം.

മണിമലയാറിനു കുറുകെ വെള്ളാവൂർ-മണിമല പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ബ്രിട്ടിഷ് ഭരണ കാലത്ത് 1915ലാണ്  ഉദ്ഘാടനം ചെയ്തത്. 10 വരിയിൽ കൊത്തുപണി ചെയ്ത കരിങ്കൽ തൂണുകൾക്കു മുകളിൽ കരിങ്കൽ പാളി സുർക്കി മിശ്രിതം ചേർത്താണ് നിർമിച്ചിട്ടുള്ളത്. 1964ൽ മണിമലയിൽ പുതിയ പാലം ഇത് കൊച്ചു പാലമായി.നാട്ടിലെ കാൽനട യാത്രക്കാർ ഇതുവഴിയാണ് അക്കരെയിക്കരെ കടക്കുന്നത്. പ്രളയങ്ങളെ അതിജീവിച്ച ഏറെ ആകർഷണീയമായ പാലം സംരക്ഷിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com