ADVERTISEMENT

കോട്ടയം ∙ നവകേരള സദസ്സും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയിലെ 43 ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങളും ഉപയോഗയോഗ്യമല്ലാത്ത എണ്ണയും പിടികൂടി. പിഴ ഈടാക്കാൻ  20 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകിയതായി നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും സെക്രട്ടറി ബി. അനിൽകുമാറും അറിയിച്ചു. 

മണിപ്പുഴ മലബാർ മജ്‌ലീസ് ഹോട്ടൽ, മണിപ്പുഴ ഹോട്ടൽ ഓമന കിച്ചൺ, മറിയപ്പള്ളി കഫേ ഓൾഡ് ടൗൺ, പള്ളം കരിമ്പിൻ ടേസ്റ്റ് ലാൻഡ്, ബാർബി ക്യൂ ഇൻ ഫാമിലി റസ്റ്ററന്റ്, റെയിൽവേ സ്റ്റേഷൻ റോഡ് ഹോട്ടൽ ആര്യ സൽക്കാര, ഹോട്ടൽ പ്രിൻസ്, ഹോട്ടൽ ഗ്രാന്റ് ആര്യാസ്, എസ്എച്ച് മൗണ്ട് ഹോട്ടൽ ആനന്ദഭവൻസ്, തലശ്ശേരി റസ്റ്ററന്റ്, കുമാരനല്ലൂർ കോഫി ഹൗസ് ഫാമിലി റസ്റ്ററന്റ്, ഗാന്ധിനഗർ ഹോളി ഫുഡ് ആൻഡ് സ്വീറ്റ്സ്, ഗാന്ധിനഗർ ഹോട്ടൽ നിത്യ, ശാസ്ത്രി റോഡ് 12 ടു 12 എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർഥങ്ങളും മറ്റും പിടികൂടിയതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. 

റെയിൽവേ സ്റ്റേഷൻ റോഡ് മലയ ബേക്കേഴ്സ്, ഹോട്ടൽ ഉ‍ടുപ്പി, നാഗമ്പടം ഹോട്ടൽ രമ്യ, കെഎസ്ആർടിസി കോംപ്ലക്സ് 4–ാം നമ്പർ സ്റ്റാൾ, ടീ ഷോപ്, ഹോട്ടൽ ഊട്ടുപുര എന്നിവിടങ്ങളിൽ നിന്നു നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com