ADVERTISEMENT

കോട്ടയം ∙ സംഭവം ക്രിസ്മസ് ആയാലും ന്യൂഇയർ ആയാലും പടം മസ്റ്റാണ്. അതും ആ വിശേഷത്തിന്റെ മട്ടും ഭാവവും ഒപ്പിയെടുത്തതാണെങ്കിൽ ബെസ്റ്റ്. ഇനി ഇതിനുള്ള സൗകര്യം സ്റ്റുഡിയോകളിൽത്തന്നെ ഒരുക്കിയാലോ... കളറായതു തന്നെ. ആഘോഷങ്ങൾ കളറാക്കാനായി ഇപ്പോൾ ക്രിസ്മസ് ഫോട്ടോഷൂട്ടുകൾക്ക് മലയാളികൾക്ക് പ്രിയമേറിവരുന്നു. സീസൺ അടുക്കുമ്പോൾ ഇത്തരം ഫോട്ടോ എടുക്കാനായി അടിമുടി സജ്ജമായ സ്റ്റുഡിയോകളും കുറവല്ല.  പ്രത്യേക കളർ തീമിലുള്ള വസ്ത്രം ധരിച്ചെത്തുന്നവർക്ക് ഇഷ്ടാനുസരണം ബാക്ഗ്രൗണ്ട് തിരഞ്ഞെടുക്കാനും മിക്ക സ്റ്റുഡിയോകളിലും അവസരമുണ്ട്.

മഞ്ഞണിഞ്ഞ താഴ്‌വാരം, സ്വർണ മണികൾ, ചുവന്ന മുറികൾ മുതൽ ക്രിസ്മസ് പാപ്പയുടെ സമ്മാനമുണ്ടാക്കുന്ന പണിപ്പുര വരെ തീമായി തിരഞ്ഞെടുക്കാം. ഫോട്ടോ മനോഹരമാക്കാനായി വിവിധ അലങ്കാരങ്ങളും സ്റ്റുഡിയോകൾ നൽകും.കുട്ടിസാന്തയായി വേഷമിട്ട നവജാതശിശുക്കളുടെ ചിത്രത്തിനും പ്രിയമേറെയാണ്. കൂട്ടമായി എത്തുന്ന ചെറുപ്പക്കാരും കുറവല്ല. ചിത്രത്തോടൊപ്പം റീൽസിനും ആവശ്യക്കാരുണ്ട്.

എല്ലാവർക്കും സോഫ്റ്റ് കോപ്പിയോടാണ് താത്പര്യം.  സ്വന്തം ക്രിസ്മസ് ചിത്രം സ്റ്റേറ്റസായി ഇട്ടു വെറൈറ്റി ആക്കുന്നവരും ഡിജിറ്റൽ കാർഡാക്കി അയയ്ക്കുന്നവരുമുണ്ട്. ഒരു ക്രിസ്മസ് ചിത്രത്തിന് ഏകദേശം 300 രൂപയാകും. ഇനി ക്രിസ്മസ് കഴിഞ്ഞില്ലേ, ഇനിയെന്തു ചിത്രമെന്നു വിചാരിക്കുന്നവർക്ക് - അടുത്ത തിങ്കളാഴ്ച ന്യൂഇയറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com