ADVERTISEMENT

എരുമേലി ∙ മണ്ഡലകാലത്തിന് ഇന്നു സമാപനം. എരുമേലി തീർഥാടനമേഖലയും ശബരിമല പാതയും തീർഥാടകത്തിരക്കും ഗതാഗതക്കുരുക്കും കൊണ്ട് വലഞ്ഞ ആഴ്ചകളാണ് പിന്നിട്ടത്. പൊലീസ്  മണിക്കൂറുകളോളം യാത്ര തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തീർഥാടകർ പലവട്ടം റോഡ് ഉപരോധിച്ചു. നിലയ്ക്കലിലെ തിരക്കു നിയന്ത്രി ക്കുന്നതിന്റെ ഭാഗമായി എരുമേലിയിലെ പാർക്കിങ് മൈതാനങ്ങളിൽ 5 മണിക്കൂർ വരെ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടു. ഇടത്താവളങ്ങളിലും  വാഹനങ്ങൾ തടഞ്ഞതോടെ വൈക്കം, പാലാ എന്നിവിടങ്ങളിലും പ്രതിഷേധവും റോഡ് ഉപരോധവും ഉണ്ടായി.

എരുമേലി നഗരത്തിലെ 21 പാർക്കിങ് മൈതാനങ്ങളിൽ ആകെ 1,075 വാഹനങ്ങൾക്ക് മാത്രമാണ് സൗകര്യമുള്ളത്. മണിക്കൂറുകളോളം മൈതാ നങ്ങളിൽ വാഹനങ്ങൾ തട ഞ്ഞിട്ടതോടെ തീർഥാടകർ പ്രതിഷേധിക്കുകയായിരുന്നു. പൊ തുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തീർഥാടകർ തടഞ്ഞു. 7 മുതലാണ് തിരക്കു വർധിച്ചത്. 15 തവണ മൈതാ നങ്ങളിൽ വാഹനങ്ങൾ പൊലീസ് തടഞ്ഞു. പാലാ  കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ഇടത്താവളത്തിൽ തീർഥാടകരെ പൊലീസ് തടഞ്ഞ തിൽ പ്രതിഷേധിച്ച് തീർഥാടകർ ക്ഷേത്ര ഗോപുരത്തിനു സമീപം റോഡ് ഉപരോധിച്ചു.  15 മിനിറ്റോളം പാലാ-ഏറ്റുമാനൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. 

തീർഥാടകരുടെ വാഹനം വൈക്കം  മഹാദേവ ക്ഷേത്ര ത്തിലും  25ന് രാവിലെ പൊലീസ് തടഞ്ഞു. വടക്കേനടയിൽ മണിക്കൂ റുകളോളം തടഞ്ഞതിനെത്തുടർന്ന് ഭക്തർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.  അയ്യപ്പഭക്തരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ക്ഷേത്രത്തിന്റെ വടക്കേഗോപുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖ് എത്തിയാണ് ഭക്തരെ കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിച്ചത്. 

പൊലീസിന്റെ ‘പ്ലാൻ ബി’ പാളി
എരുമേലിയിലെ പാർക്കിങ് മൈതാനങ്ങളിൽ വാഹനങ്ങൾ നിറയുന്നതോടെ ഇടത്താവളങ്ങളായ ഏറ്റുമാനൂർ, വൈക്കം, തിരുനക്കര, കടപ്പാട്ടൂർ ക്ഷേത്രങ്ങൾ, പൊൻകുന്നം ഇളംകുളം ക്ഷേത്രം, മുക്കൂട്ടുതറ ശ്രീകൃഷ്ണക്ഷേത്രം അമൽജ്യോതി കോളജ്, എംഇഎസ് കോളജ് മൈതാനങ്ങൾ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ നീക്കുകയും പിന്നീട് നിലയ്ക്കലിൽനിന്ന് നിർദേശം ലഭിക്കുന്നത് അനുസരിച്ച് കടത്തിവിടുകയും ചെയ്യാം എന്നതായിരുന്നു ‘പ്ലാൻ ബി’. പൊലീസിന്റെ പ്രതീക്ഷകളെ മറികടന്നാണ് തീർഥാടക വാഹനങ്ങൾ എത്തിയത്. ശബരിമല റോ‍ഡ്, പാലാ പൊൻകുന്നം, എരുമേലി – കൊരട്ടി – കുറുവാമൂഴി റോഡ്, എരുമേലി എംഇഎസ് റോ‍ഡ്, പ്രപ്പോസ് – എംഇഎസ് റോഡ്, മുക്കൂട്ടുതറ– തുലാപ്പള്ളി റോഡ് എന്നിവിടങ്ങളിലും കിലോമീറ്ററുകളോളം കുരുക്കുണ്ടായി. 

തിരക്ക് കൂടി, അധികം പൊലീസ്
300 പൊലീസ് ഉദ്യോഗസ്ഥരായിരുന്നത് 420 ആയി ഉയർത്തി. പൊലീസ് പോയിന്റുകളിൽ അധികമായി ഓരോ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.  കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയെ കൂടാതെ ഒരു ഡിവൈഎസ്പിയെയും 2 സിഐമാരെയും അധികമായി നിയമിച്ചു. കേരള ആംഡ് ഫോഴ്സ അടൂർ ക്യാംപിൽ  പരിശീലകരും ഗതാഗതനിയന്ത്രണത്തിന് ഇറക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com