ADVERTISEMENT

എഴുമാന്തുരുത്ത് ∙ കടുത്തുരുത്തി പഞ്ചായത്തിന്റെ രണ്ടാമത് ടൂറിസം ഫെസ്റ്റിന് എഴുമാന്തുരുത്തിൽ തുടക്കം. മോൻസ് ജോസഫ് എംഎൽഎ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഗാന രചയിതാവ് അജീഷ് ദാസൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ–ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻ കാവ വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

ലോക ടൂറിസം മാപ്പിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശമാണ് എഴുമാന്തുരുത്ത്. പുഴകളും കായലും കനാലുകളും നെൽവയലുകളും വിവിധയിനം പക്ഷികളും നിറഞ്ഞ ശാന്ത സുന്ദരമായ പ്രദേശമാണ് കടുത്തുരുത്തി പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശമായ എഴുമാന്തുരുത്ത്. ആയാംകുടിയിലും കാന്താരിക്കടവിലും എഴുമാന്തുരുത്തിലും ഇപ്പോൾ സ്വകാര്യ സംരംഭകർ സഞ്ചാരികളുമായി ബോട്ടിലും ശിക്കാരി വള്ളങ്ങളിലും കരിയാറിലൂടെ യാത്ര നടത്തുന്നുണ്ട്. നാടൻ വിഭവങ്ങളും വിവിധ കാഴ്ചകളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ചെയർപഴ്സൻ എൻ.ബി. സ്മിത, കൺവീനർ കെ.എസ്. സുമേഷ് എന്നിവർ അറിയിച്ചു.

ഫെസ്റ്റിൽ ഇന്ന്

ശിക്കാര ബോട്ടിങ്,കൺട്രി ബോട്ടിങ്. കയാക്കിങ്, പെഡൽ ബോട്ടിങ് കുതിര സവാരി, വല വീശൽ മത്സരം , ചൂണ്ടയിടീൽ മത്സരം, രാത്രി 9 ന് ഇൻസ്ട്രുമെന്റൽ സോളോ നൈറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com