ADVERTISEMENT

കുറുപ്പന്തറ ∙ നല്ലവരായ ബസ് ജീവനക്കാരനും, മോഷ്ടാവിനും നന്ദി പറഞ്ഞ് ദീപ്തി രവീന്ദ്രൻ. തലയോലപ്പറമ്പിൽ നിന്നും കുറുപ്പന്തറയ്ക്കുള്ള യാത്രയ്ക്കിടെ പഞ്ചായത്ത് ജീവനക്കാരിയായ ദീപ്തിയുടെ പഴ്സ് മോഷ്ടിച്ച കള്ളൻ പണം എടുത്ത ശേഷം വിവിധ ബാങ്കുകളിലെ എടിഎം കാർഡുകളും ബാങ്ക് ലോക്കറിന്റെ താക്കോലും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് കവറിലാക്കി മറ്റൊരു ബസിൽ ബസിൽ ഉപേക്ഷിച്ചു.

പാലാ– ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഭാരത് ബസിലെ കണ്ടക്ടറായ പൂവത്താനത്ത് അരുണിന് (22) ലഭിച്ച കവറിലെ പഴ്സിൽ നിന്നും ദീപ്തി രവീന്ദ്രന്റെ ഫോൺ നമ്പർ ലഭിച്ചതോടെ അരുൺ ദീപ്തിയെ ഫോണിൽ വിളിക്കുകയും പഴ്സ് ലഭിച്ച വിവരം അറിയിക്കുകയും ചെയ്തു. തിങ്കൾ രാവിലെയാണ് സംഭവങ്ങളുടെ തുടക്കം.

തലയോലപ്പറമ്പിലെ ബാങ്കിലെത്തി ദീപ്തി ലോക്കറിൽ നിന്നും സ്വർണം എടുത്ത് പണയം വച്ചു എടുത്തിരുന്നു. ഈ പണം അക്കൗണ്ടിൽ ഇട്ട ശേഷം മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിലേക്കു സ്വകാര്യ ബസിൽ യാത്ര ചെയ്തു. പഞ്ചായത്തിൽ എത്തി ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഉണ്ടായിരുന്ന പഴ്സ് നഷ്ടമായതു അറിയുന്നത്. കുറച്ചു പണവും വിവിധ ബാങ്കുകളിലെ എടിഎം കാർഡുകളും ബാങ്ക് ലോക്കറിന്റെ താക്കോലും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സാണ് മോഷ്ടിച്ചത്.

തുടർന്ന് പൊലീസിൽ പരാതി നൽകുകയും ബാങ്കുകളിൽ വിവരം അറിയിക്കുകയും ചെയ്തു. ജോലിക്ക് ശേഷം വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ഭാരത് ബസിലെ ജീവനക്കാരനായ അരുൺ ദീപ്തിയെ വിളിക്കുന്നത്. പഴ്സ് സുരക്ഷിതമായി ഉണ്ടെന്നും ഏറ്റുമാനൂരിലെത്താനും അരുൺ അറിയിച്ചു.

പഴ്സിലുണ്ടായിരുന്ന പണം മാത്രമാണ് നഷ്ട്ടപ്പെട്ടിട്ടുള്ളത്. അരുണിന് ലഭിച്ച കവറിൽ മറ്റ് നാല് പഴ്സുകളും ഉണ്ടായിരുന്നു. ബസിൽ പോക്കറ്റടി നടത്തുന്ന സംഘങ്ങളാണ് ദീപ്തിയുടെ പഴ്സ് ബാഗിൽ നിന്നും കവർന്നതെന്നു കരുതുന്നു. ദീപ്തിയുടെ മകൾക്ക് മരുന്നു വാങ്ങിയ ചീട്ടിൽ ഫോൺ നമ്പർ കുറിച്ചിരുന്നതു കൊണ്ടാണ് കൊണ്ടാണ് പഴ്സ് തിരികെ ലഭിക്കാൻ ഇടയായത്. യാത്രയ്ക്കിടയിൽ കവർച്ച ചെയ്ത പഴ്സുകളിലെ പണം എടുത്തതിനു ശേഷം ഭദ്രമായി പഴ്സുകൾ യഥാർഥ ഉടമസ്ഥന് കിട്ടട്ടേ എന്ന് കരുതിയാവണം ബസിൽ പഴ്സുകൾ ഉപേക്ഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com