കോട്ടയം ജില്ലയിൽ ഇന്ന് (07-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടങ്ങും: ചങ്ങനാശേരി ∙ കുട്ടൻ പേരൂർ, കാന്താരി, അസംപ്ഷൻ, കോപ് ടാക്, അസംപ്ഷൻ എച്ച്ടി, എസിബി കോളജ് എച്ച്ടി, ക്യുആർഎസ്, മോർക്കുളങ്ങര ബൈപാസ്, മുക്കാടൻ, മധുമൂല, പാലത്ര ബിഎസ്എൻഎൽ, ആത്തക്കുന്ന്, റിലയൻസ്, മോർ, മറ്റത്തിൽ, വേഴക്കാട്, ഐഡിബിഐ, ടൗൺഹാൾ, എസ്ബി കോളജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
തെങ്ങണ ∙ കരിക്കണ്ടം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കുറിച്ചി ഔട്ട് പോസ്റ്റ്, കേരള ബാങ്ക്, കാലായിപ്പടി, ആനമുക്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ ഡീലക്സ്പടി, ചേരിക്കൽ, മാറാട്ടുകുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
രാമപുരം ∙ ആനിച്ചുവട്, ചേറ്റുകുളം, കണ്ണമ്പാല, താമരക്കാട്, താമരക്കാട് പള്ളി, വെളിയന്നൂർ ഈസ്റ്റ്, ചെറുനിലം, വലവൂർ എക്സ്ചേഞ്ച് ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ടെക്നിക്കൽ അസിസ്റ്റന്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ ടെക്നിക്കൽഅസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 14നു രാവിലെ 11നു വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ നടക്കും. ടെക്നിക്കൽ അസിസ്റ്റന്റ് (ഓഡിയോ-വിഡിയോ റിക്കോർഡിങ്) തസ്തികയിൽ ഒസി വിഭാഗത്തിലെയും ടെക്നിക്കൽ അസിസ്റ്റന്റ് (ഓഡിയോ-വിഡിയോ എഡിറ്റിങ്) തസ്തികയിൽ ഇ/ബി/ടി വിഭാഗത്തിലെയും ഒന്നു വീതം ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലാണു നിയമനം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
ഫാർമസിസ്റ്റ് ഒഴിവ്
കുറിച്ചി ∙ സചിവോത്തമപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. ഫാർമസിസ്റ്റ് കോഴ്സ് പാസായവർക്കും ഫാർമസി റജിസ്‌ട്രേഷനുള്ള ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഇന്നു 3ന് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ : 0481 22431700.
അധ്യാപക ഒഴിവ്
കോട്ടയം∙ ബിസിഎം കോളജിൽ കൊമേഴ്സിൽ അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ അഭിമുഖത്തിനായി ഒറിജിനൽ സർട്ടിഫിക്കറ്റുമായി 12നു രാവിലെ 10നു കോളജിൽ എത്തേണ്ടതാണ്. ഫോൺ: 0481 2562171.
അസിസ്റ്റന്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 14നു രാവിലെ 11നു വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ നടക്കും. ടെക്നിക്കൽ അസിസ്റ്റന്റ് (ഓഡിയോ-വിഡിയോ റിക്കോർഡിങ്) തസ്തികയിൽ ഒസി വിഭാഗത്തിലെയും ടെക്നിക്കൽ അസിസ്റ്റന്റ് (ഓഡിയോ-വിഡിയോ എഡിറ്റിങ്) തസ്തികയിൽ ഇ/ബി/ടി വിഭാഗത്തിലെയും ഒന്നു വീതം ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലാണു നിയമനം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
കെട്ടിടനികുതി
എലിക്കുളം ∙ പഞ്ചായത്തിൽ 2023-24 വരെയുള്ള കെട്ടിടനികുതി ശേഖരിക്കുന്നതിനായി വാർഡു തലത്തിൽ 8 മുതൽ 29 വരെ തീയതികളിൽ ക്യാംപ് നടത്തും. പ്രവൃത്തിസമയത്ത് പഞ്ചായത്ത് ഓഫിസിലും നികുതി അടയ്ക്കാം. കൂടാതെ www.tax.lsgkerala.gov.in എന്ന വെബ്‌സൈറ്റിലെ ക്വിക് പേ വഴി ഓൺലൈനായും തുക അടയ്ക്കാം.