ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ എഴുപതോളം കായികതാരങ്ങൾ പങ്കെടുത്ത എംജി സർവകലാശാലാ ക്രോസ് കൺട്രി ചാംപ്യൻഷിപ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന് ആവേശമായി. 10 കിലോമീറ്ററായിരുന്നു മത്സര ദൈർഘ്യം. രാവിലെ 6.30ന് ആരംഭിച്ച പുരുഷവിഭാഗം മത്സരത്തിന്റെ ഫ്ലാഗ് ഓഫ് എസ്ഐ സക്കീർ ഹുസൈനും വനിതാ വിഭാഗം മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് പാറത്തോട് പഞ്ചായത്തംഗം ഷാലിമ്മ ജെയിംസും നിർവഹിച്ചു. സമ്മാനവിതരണം പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ എന്നിവർ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ഡോ. മനോജ് പാലക്കുടി, കുട്ടിക്കാനം മരിയൻ കോളജ് കായികവിഭാഗം മേധാവി പ്രഫ. ബോബി കെ.മാണി, പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com