ADVERTISEMENT

കുറിച്ചി ∙ പ്രതിഷേധങ്ങൾ ഒന്നും ഫലം കണ്ടില്ല; വില്ലേജ് ഓഫിസിൽ ഓഫിസർ എത്തിയില്ല. വിവിധ ആവശ്യങ്ങൾക്കായി ഓഫിസിൽ കയറിയിറങ്ങി പൊതുജനത്തിന്റെ ചെരിപ്പ് തേഞ്ഞു. 3 മാസമായി നാഥനില്ലാ കളരിയായി കിടക്കുകയാണ് കുറിച്ചി വില്ലേജ് ഓഫിസ്. 

നിലവിലുണ്ടായിരുന്ന ഓഫിസർ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പകരം സ്ഥിരമായി ഓഫിസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങളും നടത്തി. വിവിധ ആവശ്യങ്ങൾ‌ക്കായി നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉൾപ്പെടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു.

ഓടി മടുത്ത് പൊതുജനം
വില്ലേജ് ഓഫിസിൽ നിന്നുള്ള സേവനങ്ങൾ ഉറപ്പാക്കാൻ നാട് നീളെ ഓടി നടക്കേണ്ട അവസ്ഥയിലാണ് പൊതുജനം. സമീപ വില്ലേജുകളിലെ ഓഫിസർമാർക്കാണ് ഇപ്പോൾ കുറിച്ചി വില്ലേജിന്റെ ചാർജ് നൽകിയിരിക്കുന്നത്. ഇപ്പോൾ വാഴപ്പള്ളി കിഴക്ക് വില്ലേജ് ഓഫിസർക്കാണ് ചുമതല. ദിവസങ്ങളുടെ ഇടവേളയിൽ കുറിച്ചിയിൽ ഓഫിസർ എത്തുമെങ്കിലും കാലതാമസമില്ലാതെ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കാൻ കുറിച്ചിയിലുള്ളവർ വാഴപ്പള്ളിയിലെത്തി വില്ലേജ് ഓഫിസറെ കാണുകയാണ്.

22 പട്ടികജാതി കോളനികളുള്ള, ജനസാന്ദ്രതയേറിയ കുറിച്ചി പഞ്ചായത്തിൽ അടിയന്തരമായി വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വാഴപ്പള്ളി കിഴക്ക്, പടിഞ്ഞാറ് വില്ലേജ് ഓഫിസുകളിലെ ഓഫിസർമാർ നിലവിൽ മതുമൂലയിലെ ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പടിഞ്ഞാറ് ഓഫിസിൽ തിരക്ക് കുറവാണെന്നും ഈ രണ്ട് ഓഫിസുകൾക്കും കൂടി ഒരു വില്ലേജ് ഓഫിസറെ നൽകി കുറിച്ചിക്ക് സ്ഥിരമായി വില്ലേജ് ഓഫിസറെ കണ്ടെത്താനാകുമെന്നും കുറിച്ചി പഞ്ചാത്തംഗം ബി.ആർ.മഞ്ജീഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com