ADVERTISEMENT

കോട്ടയം ∙ രോഗങ്ങൾ പറഞ്ഞു: നീ വീടിന് പുറത്തിറങ്ങേണ്ട. ദേവിക പറഞ്ഞു: അതു വേറെ വല്ലവരോടും പോയി പറഞ്ഞോളൂ. ഞാൻ ഡാൻസ് കളിക്കാൻ പോകുന്നു. പറവൂർ ശ്രീനാരായണഗുരു എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി മൈക്രോബയോളജി വിദ്യാർഥിയായ ദേവിക രാമചന്ദ്രൻ എതിരിടുന്നതു മത്സരത്തിലെ എതിരാളികളെയല്ല, വൈറ്റമിൻ ഡിയുടെ അഭാവം മൂലമുള്ള തന്റെ അപൂർവ രോഗത്തെയാണ്.

ക്ഷീണം, ഉറക്കക്കുറവ് അസ്ഥി വേദന, നടുവേദന തുടങ്ങി അസുഖങ്ങൾ മാറിമാറിയെത്തും. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു രോഗം അറിയുന്നത്. പ്ലസ് വണ്ണിൽ എത്തിയപ്പോൾ നട്ടെല്ലിനു വളവും സംഭവിച്ചു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഒന്നാം ക്ലാസ് മുതൽ പഠിക്കുന്ന നൃത്തം ചികിത്സയ്ക്കൊപ്പം തുടർന്നു.

ഭരതനാട്യം കേരളനടനം, കുച്ചിപ്പുഡി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ കേരള നടനം, മോഹിനിയാട്ടം, ഭരതനാട്യം എന്നിവ പൂർത്തിയാക്കി. ഇതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ മത്സരത്തിനു തിരിച്ചെത്തുമെന്നു ദേവികയുടെ ഉറപ്പ്. ഇടുക്കി വണ്ടൻമേട് സ്വദേശികളായ രാമചന്ദ്രൻ– രേണുക ദമ്പതികളുടെ മകളാണ് ദേവിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com