പ്രചാരണം വിപുലമാക്കി യുഡിഎഫ്, എൽഡിഫ് സ്ഥാനാർഥികൾ
Mail This Article
ഫ്രാൻസിസ് ജോർജ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ
പാലാ ∙ ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികൾ ഐക്യജനാധിപത്യ മുന്നണിക്ക് ഒപ്പമാണെന്നതിനാൽ ഫ്രാൻസിസ് ജോർജിന്റെ വിജയം റെക്കോർഡ് ഭൂരിപക്ഷത്തോടെയായിരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്ത മോദി സർക്കാരും ജനങ്ങളെ കൊള്ളയടിച്ചു ധൂർത്തടിക്കുന്ന പിണറായി സർക്കാരും നാടിനു ബാധ്യതയാണ്.
അഴിമതിക്കും ധൂർത്തിനുമായി പണം കണ്ടെത്തിയത് എല്ലാത്തരം നികുതിയും വൻതോതിൽ വർധിപ്പിച്ചു കൊണ്ടാണ്. വിലക്കയറ്റവും നികുതി ഭാരവും മൂലം പൊറുതിമുട്ടിയ ജനങ്ങൾ ഇടതുമുന്നണി സ്ഥാനാർഥികളെ ഓടിക്കാൻ തുടങ്ങിയപ്പോഴാണ് കുടിശികയായ ക്ഷേമപെൻഷനുകളും പിടിച്ചുവച്ച ആനുകൂല്യങ്ങളും കുറച്ചെങ്കിലും വിതരണം ചെയ്യാൻ നിർബന്ധിതരായത്. ഇത്തരം തിരഞ്ഞെടുപ്പ് സ്റ്റണ്ടുകൾ വോട്ടർമാർ തിരിച്ചറിയുന്നുണ്ട്. ജനാധിപത്യ കോട്ട കാക്കാൻ നിശ്ചയിച്ചിരിക്കുന്ന ഫ്രാൻസിസ് ജോർജ് യുഡിഎഫിന്റെ പൊതുസ്ഥാനാർഥിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
നുണപ്രചാരണങ്ങളും തിരഞ്ഞെടുപ്പ് കോലാഹലങ്ങളും വിലപ്പോവില്ലെന്നും ഫ്രാൻസിസ് ജോർജ് ഇപ്പോൾത്തന്നെ വിജയം ഉറപ്പിച്ചെന്നും ഭൂരിപക്ഷം ഒന്നേകാൽ ലക്ഷത്തിനു മുകളിലായിരിക്കുമെന്നും സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മാണി സി.കാപ്പൻ എംഎൽഎ പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ, പി.സി.തോമസ്, ഫ്രാൻസിസ് ജോർജ്, ജോസഫ് വാഴയ്ക്കൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി, ജോയി ഏബ്രഹാം, റോയി കെ.പൗലോസ്, അപു ജോൺ ജോസഫ്, സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യു, സലിം പി.മാത്യു, വക്കച്ചൻ മറ്റത്തിൽ, ടി.സി.അരുൺ, ടോമി വേദഗിരി, തോമസ് കല്ലാടൻ, എ.കെ.ചന്ദ്രമോഹൻ, ബിജു പുന്നത്താനം, പ്രഫ. സതീശ് ചെള്ളാനി, എൻ.സുരേഷ്, മോളി പീറ്റർ, ഡിജോ കാപ്പൻ, അനസ് കണ്ടത്തിൽ, എം.പി.ജോസഫ്, തോമസ് ഉഴുന്നാലിൽ, ജോസ്മോൻ മുണ്ടയ്ക്കൽ, സി.ടി.രാജൻ, ജോയി സ്കറിയ, എം.പി.കൃഷ്ണൻ നായർ, തങ്കച്ചൻ മുളങ്കുന്നം, തമ്പി ചന്ദ്രൻ, സാജു അലക്സ്, മദൻലാൽ, ശോഭ സലിമോൻ, നിർമല മോഹൻ, ബിന്ദു സെബാസ്റ്റ്യൻ, ജോർജ് പുളിങ്കാട്, തങ്കച്ചൻ മണ്ണൂശേരിൽ, ബാബു മുകാല എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.
എൽഡിഎഫ് മണ്ഡലം കൺവൻഷന്‍ സമാപിച്ചു
പാലാ ∙ എൽഡിഎഫ് മണ്ഡലം കൺവൻഷനുകൾ സമാപിച്ചു. മേലുകാവിൽ നിന്നാരംഭിച്ച കൺവൻഷൻ ഇന്നലെ നടത്തിയ കടനാട്, മുത്തോലി മണ്ഡലം സമ്മേളനങ്ങളോടെയാണ് സമാപിച്ചത്. മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ, രാമപുരം, കരൂർ, ഭരണങ്ങാനം, മൂന്നിലവ്, തലനാട്, തലപ്പലം പഞ്ചായത്തുകളിലും കൺവൻഷൻ നടത്തി. വിവിധ സ്ഥലങ്ങളിൽ നടത്തിയ സമ്മേളനങ്ങൾ ജോസ് കെ.മാണി എംപി, പ്രഫ. ലോപ്പസ് മാത്യു, ജോസ് ടോം, കെ.അനിൽകുമാർ, ലാലിച്ചൻ ജോർജ്, വി.ടി.തോമസ്, തോമസ് ഉഴുത്തുവാൽ, ബെന്നി മൈലാടൂർ, ബാബു കെ.ജോർജ്, പീറ്റർ പന്തലാനി, ഡോ. തോമസ് സി.കാപ്പൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
രാമപുരം ∙ എൽഡിഎഫ് പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കൺവൻഷൻ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. കൺവീനർ ബൈജു പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി, ലാലിച്ചൻ ജോർജ്, വി.ജി.വിജയകുമാർ, കെ.അനിൽകുമാർ, ഷൈനി സന്തോഷ്, ഡി.പ്രസാദ്, ബെന്നി മൈലാടൂർ, പയസ് രാമപുരം, സണ്ണി പൊരുന്നക്കോട്ട്, ബെന്നി തെരുവത്ത്, നാരായണൻ പെരുമ്പ്രായിൽ, നാരായണൻ കാരണാട്ടുപടവിൽ, പ്രഭാകരൻ കളരിക്കൽ, എം.ടി.ജാന്റീഷ്, പി.എ.മുരളി, കെ.എസ്.രാജു, ജോഷി ജോസഫ്, ബെന്നി ആനത്താര എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് (എം) നേതൃയോഗം
പാലാ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ മണ്ഡലംതല നേതൃയോഗങ്ങൾ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ബിനോയി നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു, ജോസ് ടോം, മീനച്ചിൽ പഞ്ചായത്തംഗം സോജൻ തൊടുക, ടോബിൻ കെ.അലക്സ്, ജോസ് പാറേക്കാട്ട്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, ബെന്നി തെരുവത്ത്, സാജോ പൂവത്താനി, തോമസ് നീലിയറ, പെണ്ണമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു
ഇടമറ്റം ∙ തോമസ് ചാഴികാടന്റെ വിജയത്തിനായി മീനച്ചിൽ പഞ്ചായത്തിൽ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 301 അംഗ ജനറൽ ബോഡിയും രൂപീകരിച്ചു. കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ്, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം, എൽഡിഎഫ് കൺവീനർ ബിനോയി നരിതൂക്കിൽ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, ടി.ബി.ബിജു, ബിജി മണ്ഡപം, വി.ആർ.വേണു, പെണ്ണമ്മ ജോസഫ്, ബിജു താഴത്തുകുന്നേൽ, ജിനു വാട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്
ഭരണങ്ങാനം ∙ മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഔസേപ്പച്ചൻ കുന്നുംപുറം, നിർമല ജിമ്മി, ടോമി ഉപ്പിടുപാറ, ബാബു കെ.ജോർജ്, ആനന്ദ് ചെറുവള്ളി, അനുമോൾ മാത്യു, ജെസി ജോസ്, സുധ ഷാജി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, എൻ.സുരേഷ് എന്നിവർ പ്രസംഗിച്ചു.