ബിജി കുര്യൻ അന്തരിച്ചു
Mail This Article
×
കോട്ടയം∙ കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ (60) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന്. ഭാര്യ: പള്ളം പള്ളിക്കുന്നേൽ ഷീല എലിസബത്ത്. മക്കൾ: അബു ബി. കുര്യൻ റിബു ബി. ജോസഫ്.
ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ബിജി കുര്യൻ കഴിഞ്ഞവർഷമാണ് കോട്ടയം യൂണിറ്റിൽ നിന്ന് വിരമിച്ചത്. കൊച്ചി, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. മംഗളം ദിനപത്രത്തിലും ജനനി വാരികയിലും പ്രവർത്തിച്ചിട്ടുണ്ട്.
അയ്മനം പരസ്പരം വായനക്കൂട്ടത്തിന്റെ രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസിക പുരസ്കാരം, മികച്ച റിപ്പോർട്ടർക്കുള്ള പ്രവാസി മലയാളി വെൽഫെയർ അസോസിയേഷന്റെ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.