കോട്ടയം ജില്ലയിൽ ഇന്ന് (19-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
മുട്ടക്കോഴിക്കുഞ്ഞ് വിതരണം:
ചങ്ങനാശേരി∙ പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാളെ 9 മുതൽ 11 വരെ ബിവി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. 9496802419.
നെടുംകുന്നം∙ കർഷകമിത്ര കാർഷിക സമിതിയുടെ നേതൃത്വത്തിൽ 3 മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിനെത്തി. 9207141572, 9495109131.
സമ്മേളനം നാളെ
കോട്ടയം ∙ കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (കെഎസ്പിപിഡബ്ല്യുഎ) ജില്ലാ സമ്മേളനവും കുടുംബ സംഗമവും നാളെ മാമ്മൻ മാപ്പിള ഹാളിൽ നടത്തും. 10നു പ്രതിനിധി സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും 12നു പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവനും ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം കലാഭവൻ ഷാജോൺ നിർവഹിക്കുമെന്ന് ഭാരവാഹികളായ ആർ.രവികുമാർ, ജനറൽ വി.എം.സാബു, പി.ജി.വിജയകുമാർ എന്നിവർ അറിയിച്ചു.
മെഡിക്കൽ ക്യാംപ് 27 ന്
പാലാ ∙ മാർ സ്ലീവാ മെഡിസിറ്റിയിലെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികളിലെ പഠന വൈകല്യം, പഠന പിന്നാക്കാവസ്ഥ എന്നിവ പരിശോധിക്കുന്നതിനായി സൗജന്യ മെഡിക്കൽ ക്യാംപ് 27 നു 9 മുതൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ: 8281699263.
ജെസിഐ മെഡിക്കൽ ക്യാംപ് നാളെ
കാഞ്ഞിരപ്പള്ളി ∙ ജെസിഐയുടെ നേതൃത്വത്തിൽ സൗജന്യമായി ബോൺ മിനറൽ ഡെൻസിറ്റി പരിശോധന നടത്തുന്നു. നാളെ രാവിലെ 9.30 മുതൽ 1.30 വരെ ബസ് സ്റ്റാൻഡിനു സമീപം ബേത്ഹെസ്ദാസ് പ്രിൻസ് ഹോമിയോപ്പതിക് ക്ലിനിക്കിൽ ആദ്യ ക്യാംപ് നടത്തും.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യ സേവനം ലഭിക്കും. മേയ് 20ന് 9.30 മുതൽ 1.30 വരെ പൊൻകുന്നം ബിഎസ്എൻഎൽ ഓഫിസിനു സമീപം ഹോമിയോ മെഡിക്കൽ സെന്ററിൽ രണ്ടാമത്തെ ക്യാംപ് നടക്കും. റജിസ്ട്രേഷന് ഫോൺ: 62387 09015.
ബ്യൂട്ടി പാർലർ മാനേജ്മെന്റ് കോഴ്സ്
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായി 29 മുതൽ ബ്യൂട്ടി പാർലർ മാനേജ്മെന്റ് എന്ന കോഴ്സിൽ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ 26 നു മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 0481-2303307, 2303306.