ADVERTISEMENT

അരുവിത്തുറ ∙ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ ഭാഗമായി 101 പൊൻ കുരിശുകളുമായി ഈരാറ്റുപേട്ട പട്ടണത്തിൽ നടത്തിയ നഗരപ്രദക്ഷിണം മത സൗഹാർദത്തിന്റെ പ്രതീകമായി മാറി.  ജനപ്രതിനിധികളുടെ പങ്കാളിത്തവും സഹകരണവും കൊണ്ട് ശ്രദ്ധേയമായി നഗരപ്രദക്ഷിണം. ആയിരക്കണക്കിനു ഭക്തജനങ്ങൾ നഗര പ്രദക്ഷിണത്തിൽ പങ്കെടുത്തു.  

വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസിസ് മാട്ടേൽ, ഫാ. ഏബ്രഹാം കുഴിമുള്ളിൽ, ഫാ. ബിജു കുന്നക്കാട്ട്, കൈക്കാരന്മാരായ തോമസ് കുന്നയ്ക്കാട്ട്, ജോസ്കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലം, ജനറൽ കൺവീനർ അരുൺ താഴത്തുപറമ്പിൽ, ഡോ. റെജി വർഗീസ് മേക്കാടൻ, ചാക്കോച്ചൻ പ്ലാത്തോട്ടം, ജോജി തടിക്കൽ, ജോർജ് മൂഴിയാങ്കൽ, ജോസ് വയമ്പോത്തനാൽ, ഡെന്നിസ് മേക്കാട്ട്, സാബു പ്ലാത്തോട്ടം, ജോൺസൺ ചെറുവള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com