ADVERTISEMENT

ചങ്ങനാശേരി ∙ പായൽ പിടിച്ച സുരക്ഷ, എംസി റോഡിൽ അപകടങ്ങൾ തുടർക്കഥ. വാഹനയാത്രക്കാർക്കായി എംസി റോഡരികിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകളിൽ 90 ശതമാനവും നശിച്ചു. കൃത്യമായ പരിപാലനമില്ലാതെയും വെയിലും മഴയുമേറ്റ് തുരുമ്പെടുത്തും പായൽ പിടിച്ചും റോഡരികിൽ നിൽക്കുകയാണ് പല ബോർഡുകളും. ചിലതാകട്ടെ വാഹനങ്ങൾ ഇടിച്ച് കാൽനടയാത്രക്കാർക്കു ഭീഷണിയായി റോഡിൽ ചെരിഞ്ഞും വളഞ്ഞും കിടക്കുന്നു. 

ഇടറോഡുകൾ മുന്നിലുണ്ടെന്നു സൂചിപ്പിക്കുന്ന ബോർഡ്, സീബ്രാലൈൻ സൂചനാ ബോർഡ്, റോഡിൽ വളവുണ്ടെന്നുള്ള സൂചനാ ബോർഡ്, നോ പാർക്കിങ് ബോർഡ് തുടങ്ങിയവയിൽ മിക്കതും മാഞ്ഞു. ദിശാബോർഡുകൾക്കും ഈ ഗതി തന്നെയാണ്. പായൽ പിടിച്ചിരിക്കുന്നതിനാൽ രാത്രി മുന്നറിയിപ്പ് ബോർഡുകൾ ശരിയായി വെളിച്ചം പ്രതിഫലിപ്പിക്കുന്നില്ല. 

ചില ബോർഡുകളിൽ വള്ളിച്ചെടികൾ പടർന്നു കയറി. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എംസി റോഡിൽ മുന്നറിയിപ്പ് സംവിധാനമില്ലാത്തതിനാൽ അപകടം പതിവാണ്. ഒട്ടേറെ ഇടറോഡുകൾ വന്നുചേരുന്ന റോഡ് കൂടിയാണ് എംസി റോഡ്. സ്ഥല പരിചയമില്ലാതെ കടന്നുവരുന്നവരാണ് അപകടത്തി പെടുന്നവരിൽ ഏറെയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com