ADVERTISEMENT

വൈക്കം ∙ ഇന്നലെ പുലർച്ചെ ശക്തമായ മഴയോടൊപ്പം ഉണ്ടായ മിന്നലിൽ വൈക്കം ആറാട്ടുകുളങ്ങരയിൽ വ്യാപക നാശം. വീടുകളിലെ വയറിങ്, വൈദ്യുതി ഉപകരണങ്ങൾ, ഭിത്തി എന്നിവയ്ക്കാണ് നാശനഷ്ടമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് ശക്തമായ ഇടി മുഴക്കവും മിന്നലും ഉണ്ടായത്. ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് നാശനഷ്ടങ്ങൾ ഏറെയും സംഭവിച്ചത്. വീടിന്റെ വിവിധ ഭാഗങ്ങളിൽ ഭിത്തിക്ക് വിള്ളലുണ്ടായി. അലമാരയുടെ ചില്ല് പൊട്ടിത്തെറിച്ചു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങളെല്ലാം ചിതറി വീണു. വീട്ടിലെ വയറിങ്ങിന് കേടുപാടുകൾ സംഭവിച്ചു. ഇൻവെർട്ടർ, മെയിൻ സ്വിച്ച്, ഫ്രിഡ്ജ്, ഫാൻ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു. 

അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മുട്ടത്തിപ്പറമ്പ് പി.ഹരിദാസ്, പൊന്റയിൽ ദിലീപ് കുമാർ എന്നിവരുടെ വീടുകളിലും വൈദ്യുതി ഉപകരണങ്ങൾ തകരാറിലായി. സമീപ പുരയിടങ്ങളിലെ മറ്റ് വീടുകളിലും ചെറിയ തോതിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com