കൂട്ടമാക്കൽ സെന്റ് ആന്റണീസ് എൽപി സ്കൂൾ ശതാബ്ധി സമാപന സമ്മേളനം
Mail This Article
×
കൊമ്പാറ∙ കൂട്ടമാക്കൽ സെന്റ് ആന്റണീസ് എൽപി സ്കൂൾ ശതാബ്ധി സമാപന സമ്മേളനം മേയ് 24ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന്ചേരുന്ന സമ്മേളത്തിൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പൂർവ വിദ്യാർഥിയായ ജസ്റ്റിസ് എസ്. മനുവിനെ ചടങ്ങിൽവച്ച് ആദരിക്കും. തുടർന്നു നടക്കുന്ന കലാപരിപാടികൾ ചലച്ചിത്രതാരം മീനാക്ഷി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. മാത്യു ഓടലാനി എന്നിവരും ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരും പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.