ADVERTISEMENT

കോട്ടയം ∙ ബിഡിജെഎസ് സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയുടെ വരവോടെ കോട്ടയം എൻഡിഎയുടെ എ ക്ലാസ് മണ്ഡലമായെന്ന പ്രഖ്യാപനത്തോടെ നടത്തിയ പ്രചാരണം ഫലം കണ്ടില്ല. അതിന്റെ നിരാശ പ്രവർത്തകരിൽ പ്രകടമായിരുന്നു. കഴിഞ്ഞ തവണത്തെക്കാൾ നേരിയ തോതിൽ വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞതു മാത്രമാണ് ആശ്വാസം. തുഷാർ വെള്ളാപ്പള്ളി രാവിലെ തന്നെ നീലിമംഗലത്തെ അപ്പാർട്മെന്റിൽ അടുത്ത സുഹൃത്തുക്കളുമായി തിരഞ്ഞെടുപ്പ് ഫലംനിരീക്ഷിച്ചു. 2 മണിക്കൂറിനു ശേഷം കഞ്ഞിക്കുഴിയിലെ പ്രിൻസ് ഹോട്ടലിലെ കോൺഫറൻസ് ഹാളിലെത്തി. അവിടേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാലും മറ്റു പ്രവർത്തകരും എത്തി.  

കേരളത്തിൽ യുഡിഎഫ് തരംഗം കണ്ടുതുടങ്ങിയതോടെ കോട്ടയത്തെ നേതാക്കൾ  പ്രതീക്ഷ കൈവിട്ടു. എങ്കിലും ഉച്ചവരെ സ്ഥാനാർഥി കോട്ടയത്തു തുടർന്നു. പിന്നീട് ചേർത്തലയിലെ വീട്ടിലേക്കു പോയി. വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽനിന്നു പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരുന്നതു ബിജെപി, ബിഡിജെഎസ് പ്രവർത്തകരിൽ ചർച്ചയായി. കോട്ടയം മണ്ഡലത്തിലെ തോൽവിക്കു പുറമേ, ദേശീയതലത്തിലെ തിരിച്ചടിയും അറിഞ്ഞുതുടങ്ങിയതോടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലും ആഹ്ലാദ പ്രകടനത്തിന് ആരും മുതിർന്നില്ല. ദേശീയതലത്തിലെ മുന്നേറ്റം പ്രതീക്ഷിച്ച് വിജയാഹ്ലാദ പ്രകടനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും താൽക്കാലികമായി അതും വേണ്ടെന്നുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com