ADVERTISEMENT

∙ ഇടുക്കി എംപിയായിരുന്ന കാലത്തെ അനുഭവം ഫ്രാൻസിസ് ജോർജ് ഓർമിച്ചു. ഇ.കെ. നായനാർ മന്ത്രിസഭയിൽ പി.ജെ.ജോസഫ് അംഗമായിരുന്ന കാലമാണ്. വിദേശ യാത്രയ്ക്കു പോകുന്ന നായനാരെയും ജോസഫിനെയും യാത്രയാക്കാൻ ഫ്രാൻസിസ് ജോർജ് ഡൽഹി വിമാനത്താവളത്തിൽ എത്തി. 

മണ്ഡലം മുഴുവൻ ഓടിനടക്കുന്ന സ്വഭാവക്കാരനാണ് ഫ്രാൻസിസ് ജോർജ്. ഇക്കാര്യത്തെപ്പറ്റി നായനാരുടെ കമന്റ്: ‘‘താൻ ഭയങ്കര ഓട്ടമാണല്ലോടോ! ഇങ്ങനെ ഓടിയിട്ട് ഒന്നും ഫലമില്ല. തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇതൊന്നും പോരാ. അതിനു വേണ്ടത് ഒൺലി പൊളിറ്റിക്സ് ആൻഡ് ഫ്രണ്ട്സ്.’’ 

രാഷ്ട്രീയവും മുന്നണിയുമാണ് പ്രധാനം. അതു മാത്രമാണു തിരഞ്ഞെടുപ്പിലെ വിജയം നിർണയിക്കുന്നത് എന്നായിരുന്നു നായനാരുടെ നിരീക്ഷണം. ജനപ്രതിനിധിയെന്ന നിലയിൽ എല്ലാ സ്ഥലങ്ങളിലും ഓടിയെത്താനുള്ള ശ്രമത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണു കെ.ഫ്രാൻസിസ് ജോർജ് ഈ ഓർമ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com