ADVERTISEMENT

വൈക്കം ∙ ഉല്ലല-ടിവിപുരം റോഡിൽ കൊതവറ പാലം അപകടഭീഷണിയിൽ. കാലപ്പഴക്കത്താൽ പാലത്തിന്റെ 4 തൂണുകളുടെയും കോൺക്രീറ്റ് അടർന്ന് കമ്പികൾ ദ്രവിച്ച നിലയിലാണ്. കരിയാർ സ്പിൽവേ വന്നതോടെ ഈ റോഡിൽ വാഹനത്തിരക്കു കൂടി. സ്കൂൾവാഹനങ്ങളും ഭാരം കയറ്റി വരുന്ന വാഹനങ്ങളും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. റോഡിനു വീതിയുണ്ടെങ്കിലും പാലത്തിന് ഒരു ബസ് കഷ്ടിച്ചു കടന്നുപോകാൻ മാത്രമുള്ള വീതിയാണുള്ളത്.

വീതി കുറഞ്ഞ കൊതവറ പാലത്തിന്റെ കൈവരികൾ തകർന്ന് അപകടാവസ്ഥയിൽ.
വീതി കുറഞ്ഞ കൊതവറ പാലത്തിന്റെ കൈവരികൾ തകർന്ന് അപകടാവസ്ഥയിൽ.

ഇരുവശങ്ങളിലും റോഡ് നിരപ്പിൽ നിന്നു പാലം ഉയർന്നുനിൽക്കുന്നതിനാൽ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ പാലത്തിൽ എത്തുമ്പോൾ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഇതു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും കൈവരികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു പലപ്പോഴായി വാഹനം ഇടിച്ചുതകർത്ത നിലയിലാണ്. അപകടാവസ്ഥയിലായ പാലം പൊളിച്ചുനീക്കി വീതി കൂട്ടി പുതിയ പാലം നിർമിക്കാൻ അധികൃതർ അടിയന്തരനടപടി സ്വീകരിക്കണം എന്നതാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com