ADVERTISEMENT

എരുമേലി ∙ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. പഞ്ചായത്തിൽ ഒന്നര മാസത്തിനുള്ളിൽ 16 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സ തേടിയത്.  ജൂണിൽ 11 പേർക്കും ഈ മാസം ഇന്നലെ വരെ 5 പേർക്കുമാണ് രോഗം ബാധിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയിൽ ഈ വർഷം 170 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. അതിൽ തന്നെ 28 പേർക്കും കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് രോഗം ഉണ്ടായത്.ഈ ആഴ്ചയിൽ 13 പേർക്കും രോഗം കണ്ടെത്തി ചികിത്സയിലാണ്. ഡെങ്കിപ്പനി സംശയിച്ച് ഇതുവരെ 767 പേർ ആശുപത്രികളിൽ ചികിത്സ തേടി. 3 രോഗികൾ മരിച്ചതും ഡെങ്കിപ്പനി മൂലമാണെന്നാണ് സംശയിക്കുന്നത്.

ഇവരുടെ ചികിത്സാ രേഖകളുടെ ഓഡിറ്റ് നടത്തിയ ശേഷം മാത്രമേ ഡെങ്കിപ്പനിയും ഡെങ്കിപ്പനി മരണവും സ്ഥിരീകരിക്കും. മലയോര മേഖലയിലാണ് രോഗം കൂടുതൽ പേരിലേക്കും ബാധിക്കുന്നത്. റബർ ടാപ്പിങ് മേഖലകളിലും ചിരട്ടകളിൽ വെള്ളം കെട്ടികിടന്നു കൊതുകുകൾ വളർന്നാണു ഡെങ്കിപ്പനി കൊതുകുകൾ പെരുകുന്നത്. എരുമേലി പഞ്ചായത്തിൽ ഒരാൾക്ക് ഇന്നലെ വൈറൽ ഹെപ്പറ്റൈറ്റിസ് എ യും സ്ഥിരീകരിച്ചു.കഴിഞ്ഞ ആഴ്ചയിൽ 12 പേരാണ് കോവിഡ് സംശയിച്ച് വിവിധ ആശുപത്രിയിൽ ചികിത്സ തേടിയത്.  ഈ മാസം 28 പേരും ചികിത്സ തേടി. ഈ വർഷം 621 പേരാണ് കോവിഡ് ബാധിച്ചതായി സംശയിക്കുന്നത്. മൂന്ന് മരണവും കോവിഡ് മൂലമാണെന്ന് സംശയിക്കുന്നു.

രോഗങ്ങൾ 
കൂടുന്നു (ഈ വർഷം ഇതുവരെ വിവിധ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ)

∙ വൈറൽ ഹെപ്പറ്റൈറ്റിസ് : 21.
∙ വൈറൽ ഹെപ്പറ്റൈറ്റിസ് ബി : 46.
∙ വൈറൽ ഹെപ്പറ്റൈറ്റിസ് സി : 14.
∙ വൈറൽ ഹെപ്പറ്റൈറ്റിസ് ഇ : 1.
∙ വയറിളക്ക രോഗങ്ങൾ: 7076.
∙ എലിപ്പനി : 36 (മരണം ഒന്ന്).
∙ പനി : 46549.∙ ചിക്കൻ പോക്സ്: 590.
∙ മലേറിയ : 6.
∙ എച്ച് വൺ എൻ വൺ : 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com