ADVERTISEMENT

എരുമേലി∙ മലയോര മേഖലകളിലെ വീടുകളിൽ ഈച്ചശല്യം മൂലം ജനം പൊറുതിമുട്ടുന്നു. ഒരുമാസമായി മേഖലകളിൽ വ്യാപകമായി ഈച്ച ശല്യമാണ്. ആദ്യം നഗരപ്രദേശങ്ങളിലായിരുന്നു ഈച്ചശല്യം കൂടുതൽ. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ഈച്ചശല്യത്തിൽ നിന്നു പരിഹാരം തേടി ജനങ്ങൾ ആരോഗ്യ വകുപ്പിലും പരാതിയുമായി എത്തിത്തുടങ്ങി. എരുമേലി നഗരപ്രദേശങ്ങൾ, കണ്ണിമല, എംഇഎസ്, പ്രപ്പോസ്, പേരൂത്തോട്, മുക്കൂട്ടുതറ തുടങ്ങിയ മേഖലകളിലെല്ലാം ഈച്ചശല്യം കൂടിവരികയാണ്. 

ചീഞ്ഞ മാലിന്യങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളാണു വീടുകളിലും കടകളിലും വ്യാപകമായി എത്തുന്നത്. വീടുകളിൽ അടുക്കളയിലാണ് ഏറ്റവുമധികം ശല്യം. ഭക്ഷണത്തിലും പാത്രങ്ങളിലും ഇവ വ്യാപകമായി വന്നിരിക്കുകയാണ്. വീടുകളിൽ ഓരോ മുറിയിലും ഈച്ചക്കെണി വച്ച് ഈച്ചയെ പിടികൂടേണ്ട ഗതികേടാണ് ഇപ്പോഴുള്ളതെന്നു നാട്ടുകാർ പറയുന്നു. ഒരു വശത്ത് പശയുള്ള ഒരു തരം പേപ്പർ ആണ് ഈച്ചക്കെണിയായി വിപണിയിൽ കിട്ടുന്നത്. ഇതു വച്ചാൽ ഈച്ചകൾ ഇതിൽ പറന്നിരിക്കും. 

പശയിൽ കാൽ ഒട്ടുന്നതു മൂലം പിന്നീടു പറന്നുപോകാൻ കഴിയില്ല. ഈച്ചശല്യത്തിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സാമൂഹികാരോഗ്യകേന്ദ്രത്തിലും പരാതിയുമായി എത്തുന്നുണ്ട്. മഴക്കാലത്ത് ആദ്യമായിട്ടാണ് ഈച്ചശല്യം ഇത്രയേറെ കാണുന്നത്. വീടിനു പുറത്ത് ഇടുന്ന ചെരിപ്പുകളിൽ ഈച്ചകൾ നിറയും. കുടിക്കാനുള്ള വെള്ളത്തിലും കടകളിലെ ഭക്ഷണസാധനങ്ങളിലും ഈച്ചശല്യം തന്നെ.

''ബ്ലീച്ചിങ് പൗഡർ ആവശ്യപ്പെട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും കിട്ടിയില്ല. ദിവസവും ഈച്ചക്കെണി വീടുകളിൽ വയ്ക്കുന്നുണ്ട്. ഈച്ചകളെ തുരത്താൻ സ്പ്രേമരുന്ന് വീടിന്റെ ഭിത്തിയിൽ അടിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ.''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com