ADVERTISEMENT

കോട്ടയം ∙ ആകാശപ്പാത നിർമാണത്തിൽ വിവാദം സൃഷ്ടിച്ച് സിപിഎം കള്ളപ്രചാരണം നടത്തുകയാണെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.നഗരത്തിന്റെ തിലകക്കുറിയാകേണ്ട പദ്ധതിയാണ് ആകാശപ്പാത.

കോട്ടയത്തിന്റെ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി മാറാൻ പോകുന്ന പദ്ധതി. ആകാശപ്പാതയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണു സിപിഎമ്മിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കോട്ടയത്തെ മിക്ക വികസനപദ്ധതികളും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുൻകയ്യെടുത്താണു നടത്തിയത്. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന ആകാശപ്പാത നാറ്റ്പാക്കിന്റെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണു തയാറാക്കിയത്.

ഇവിടത്തെ ആകാശപ്പാത പദ്ധതി കണ്ടാണു സംസ്ഥാനത്തു മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. എന്നാൽ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. നിയമാനുസൃതമായി എല്ലാ ഏജൻസികളുടെയും അനുമതി ഉണ്ടായിട്ടും നിർമാണ പ്രവർത്തനങ്ങളുടെ ഫണ്ട് തടഞ്ഞ നടപടി എംഎൽഎയോടുള്ള വ്യക്തിപരമായ അനിഷ്ടം കൊണ്ടാണ്. 

ആകാശപ്പാതയുടെ പ്ലാനിലും ഇതുവരെയുള്ള നിർമാണത്തിലും അപാകതകൾ ഇല്ലെന്നു യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലീം എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com