റോഡ് റോളറുകൾ ഉപേക്ഷിച്ച നിലയിൽ; പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം
Mail This Article
×
വൈക്കം ∙ റോഡ് നിർമാണത്തിന് പുതിയ യന്ത്രങ്ങൾ വന്നതോടെ പൊതുമരാമത്തു വകുപ്പിന്റെ റോഡ് റോളർ മിക്കതും ഉപേക്ഷിച്ച നിലയിലായി. കുടവെച്ചൂർ പോസ്റ്റ് ഓഫിസിന് സമീപം 10 വർഷത്തിലധികമായി റോഡ് റോളർ കാടുകയറി തുരുമ്പെടുത്ത് നശിക്കുകയാണ്. മറ്റൊന്ന് സമീപത്തെ വർക്‌ഷോപ്പിൽ 15 വർഷത്തിൽ അധികമായി വെറുതെ കിടക്കുന്നു.
പൊതുമരാമത്തു വകുപ്പ് വൈക്കം ഡിവിഷന്റെ റോഡ് റോളറുകളാണ് ഇങ്ങനെ നശിക്കുന്നത്. ലക്ഷങ്ങൾ വിലവരുന്ന റോഡ് റോളറുകൾ തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറിയാൽ ഗ്രാമീണ റോഡുകൾ കുറഞ്ഞ ചെലവിൽ സഞ്ചാരയോഗ്യമാക്കാൻ ഉപകരിക്കും. ഇതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.