ADVERTISEMENT

ഏറ്റുമാനൂർ ∙ കാണക്കാരി ആശുപത്രിപ്പടിക്കു സമീപം നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റയാളെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെ ഏറ്റുമാനൂർ –എറണാകുളം റൂട്ടിൽ കാണക്കാരി ആശുപത്രിപ്പടിയിൽ കനറാ ബാങ്കിന് സമീപമായിരുന്നു അപകടം.

വളവോടു കൂടിയ ഈ ഭാഗത്ത് നിയന്ത്രണം വിട്ട കാറുകൾ നേർക്കുനേർ ഇടിച്ചായിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം തകർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഏറ്റുമാനൂർ പൊലീസും ചേർന്ന് പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചു. ഏറ്റുമാനൂർ,കുറവലങ്ങാട്  പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള  ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com