ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ കാഞ്ഞിരപ്പള്ളി മൃഗാശുപത്രിക്ക് സമീപമുള്ള വി.ജെ.സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടിൽ മോഷണ ശ്രമം. മോഷ്ടാവ് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വീടിന്‍റെ ജനലുകളും വാതിലുകളും തുറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പോർച്ചിൽ കിടന്ന കാറിന്‍റെ ഡോറുകള്‍ തുറക്കാൻ ശ്രമിച്ചു.

സമീപത്തെ വീടുകളിലാണ് മോഷ്ടാവ് ആദ്യം എത്തിയത്. എന്നാൽ ആളുകളെത്തിയതോടെ ഓടി മറഞ്ഞു. സമീപത്തെ വീട്ടിൽ നിന്ന് മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന ഉൾവസ്ത്രവും ചെരുപ്പും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വി.ജെ.സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com