ADVERTISEMENT

ചങ്ങനാശേരി∙ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. മാടപ്പള്ളി സ്വദേശി അഭിജിത്തിനാണ് (27) ചികിത്സ നിഷേധിച്ചത്. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർചികിത്സയ്ക്ക് ജനറൽ ആശുപത്രിയിലേക്കാണ് റഫർ ചെയ്തത്‌. എന്നാൽ ഓർത്തോ വിഭാഗം ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ഇതുകാരണം ദിവസവും എടുക്കേണ്ട കുത്തിവയ്പ്പും മുറിവിന്റെ മാറ്റിക്കെട്ടലും ഉൾപ്പെടെ നടത്താൻ കഴിയുന്നില്ല. അപകടത്തിൽ അഭിജിത്തിന്റെ കാലിനും കൈയ്ക്കും പൊട്ടലേറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com