ADVERTISEMENT

അരുവിത്തുറ∙ അരുവിത്തുറ കോളജിൽ പിയർ ടീച്ചിങ്  പരിശീലനം നടന്നു. വിദ്യാർഥികളിലെ അദ്ധ്യാപക അഭിരുചി തിരിച്ചറിഞ്ഞ് കലാലയത്തിൽ സഹ അദ്ധ്യയനത്തിന്റെ സാധ്യതകളെ ഫലപ്രദമായി നടപ്പിലാക്കിയ പിയർ ടീച്ചിങ്ങ് പദ്ധതിയുടെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ്ജസ്സ് കോളജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരാറ്റുപേട്ട ബി. എഡ് കോളജ് കൊമേഴ്സ് വിഭാഗം അദ്ധ്യാപിക ഡോ.സി.ജി. ബീന പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ കോളജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്, കോമേഴ്സ് വിഭാഗം മേധാവി  പി. സി. അനീഷ്, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ ഫർഹാനാ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com