ADVERTISEMENT

പാലാ ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 27, 28 തീയതികളിൽ ഭരണങ്ങാനം തീർഥാടന ദേവാലയത്തിൽ നടക്കും. 27ന് 11.30നു അദിലാബാദ് രൂപത ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ കുർബാന അർപ്പിക്കും. വൈകിട്ട് 5ന് ഇടവക ദേവാലയത്തിൽ സിറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കുർബാന അർപ്പിക്കും. 6.30നു അൽഫോൻസാമ്മയുടെ മഠത്തിലേക്കു ജപമാല പ്രദക്ഷിണം. രാവിലെ 5.30, 6.45, 8.30, ഉച്ചകഴിഞ്ഞു 2.30 എന്നീ സമയങ്ങളിൽ കുർബാന, നൊവേന. പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ 6.45നു മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. ഏഴിനു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു സന്ദേശം നൽകും. 10.30നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇടവക ദേവാലയത്തിൽ തിരുനാൾ റാസ അർപ്പിക്കും. 12.30നു തിരുനാൾ പ്രദക്ഷിണം. പുലർച്ചെ 4.45നും 6നും 8.30നും 9.30നും 2.30നും 3.30നും 4.30നും 5.30നും 6.30നും 7.30നും, 8.30നും 9.30നും കുർബാന.

ഭരണങ്ങാനത്ത് ഗതാഗത നിയന്ത്രണം 
ഭരണങ്ങാനത്ത് 27, 28 തീയതികളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വിലങ്ങുപാറ ജംക്‌ഷൻ മുതൽ പള്ളി റോഡുവരെ 27ന് വൈകിട്ട് 6 മുതൽ രാത്രി 9 വരെയും 28ന് രാവിലെ 8 മുതൽ വൈകിട്ട് 8 വരെയും വൺവേ ആയിരിക്കും. ഈരാറ്റുപേട്ടയിൽ നിന്നു വരുന്ന വാഹനങ്ങൾ വിലങ്ങുപാറയ്ക്കു തിരിയുന്ന ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കി ഇടത്തോട്ട് തിരിഞ്ഞ് ചർച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിലെത്തണം.

പാലായിൽ നിന്നു വരുന്ന ബസുകൾ അൽഫോൻസ ടവറിനു മുൻപിൽ യാത്രക്കാരെ ഇറക്കി പ്രധാന റോഡിലൂടെ മുൻപോട്ടു പോകണം. പാലായിൽ നിന്നുള്ള വലിയ വാഹനങ്ങൾ വട്ടോളി പാലം പരിസരത്തും വിലങ്ങുപാറ ക്ഷേത്രം ഭാഗത്തും പാർക്ക് ചെയ്യണം.

ചെറിയ വാഹനങ്ങൾ പള്ളി മൈതാനം, എസ്എച്ച് സ്കൂൾ ഗ്രൗണ്ട്, അൽഫോൻസ റസിഡൻഷ്യൽ സ്കൂൾ മൈതാനം, മുതുപ്ലാക്കൽ ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇരുചക്ര വാഹനങ്ങൾ മാതൃഭവൻ, അസീസി ആർക്കേഡ്, വെട്ടത്തേൽ ഏജൻസീസ് എന്നിവയ്ക്കു മുൻപിലും പാർക്ക് ചെയ്യണം. വിലങ്ങുപാറ ജംക്‌ഷൻ മുതൽ അൽഫോൻസ ഗേറ്റ് വരെയുള്ള മെയിൻ റോഡിൽ പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

28ന് രാവിലെ 6 മുതൽ രാത്രി 10 വരെ തീർഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാ വാഹനങ്ങളും അൽഫോൻസ ഗേറ്റു വഴി കയറി ഇടവക ദേവാലയത്തിന്റെ മുൻപിലൂടെ മടങ്ങി പോകണം. 27ന് വൈകിട്ടു മൂന്നു മുതൽ 10 വരെ ഭാരവാഹനങ്ങൾക്കു ഭരണങ്ങാനം ടൗണിൽ പ്രവേശനം ഉണ്ടായിരിക്കില്ല.

English Summary:

Celebrate St. Alphonsamma's Feast Day at Bharananganam on 27th and 28th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com