ADVERTISEMENT

ചങ്ങനാശേരി ∙ ദേശീയപാതാ അതോറിറ്റിക്കു കീഴിലുള്ള എംസി റോഡിന്റെ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗത്തിന്റെ നവീകരണം ആരംഭിക്കുന്നു. 36 കിലോമീറ്റർ ദൂരം 39 കോടി രൂപ ചെലവിലാണു നവീകരണം. നിർമാണം കരാറുകാരനു കൈമാറി. കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ചു നിർമാണം ആരംഭിക്കാനാണു ശ്രമം. സർവേ നടപടി പൂർത്തിയാക്കിയിരുന്നു. റോ‍ഡരികിലെ കാടുവെട്ടിത്തെളിക്കാനും തടസ്സങ്ങൾ നീക്കാനുമുള്ള ജോലി പുരോഗമിക്കുകയാണ്. 

തുരുത്തി, ചങ്ങനാശേരി ഭാഗങ്ങളിൽ അപകടമുന്നറിയിപ്പിനുള്ള ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീളുന്ന എംസി റോഡിൽ ചെങ്ങന്നൂർ മുതൽ കോട്ടയം ഐഡ ജംക്‌ഷൻ വരെ എംസി റോഡിന്റെ ഭാഗം ദേശീയപാത അതോറിറ്റി കൊല്ലം സബ് ഡിവിഷന്റെ കീഴിലാണ് ഉൾപ്പെടുന്നത്. കൊല്ലം–ഡിണ്ടിഗൽ ദേശീയപാത 183ന്റെ ഭാഗമാണ് എംസി റോഡിന്റെ ഈ ഭാഗം.

നവീകരണം ഇങ്ങനെ
∙ റോഡ് ബിസി നിലവാരത്തിൽ 
പൂർണമായും ടാറിങ് നടത്തും.
∙ മുന്നറിയിപ്പ് ബോർഡുകൾ, സിഗ്നൽ സംവിധാനം, സീബ്രാലൈനുകൾ അപകട മേഖല അറിയിക്കുന്ന ബ്ലിങ്കർ ലൈറ്റുകൾ, എന്നിവ സ്ഥാപിക്കും.
∙ മേൽപാലങ്ങളുടെ താഴ്ന്ന സമീപനപാതകൾ ഉയർത്തും.
∙ യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടിത്തെളിക്കും, മാർഗതടസ്സങ്ങൾ നീക്കും.

വീതി കൂട്ടില്ല
റോഡിന് വീതി കൂട്ടുന്ന നടപടി നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

നടപ്പാ‌ത
എംസി റോഡ് കടന്നുപോകുന്ന ചങ്ങനാശേരി നഗരമധ്യത്തിലെ നടപ്പാതകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com