നന്നാക്കിയിട്ട് 2 ദിവസം, പിന്നെയും പൈപ്പ് പൊട്ടി; ചീറ്റിത്തെറിക്കുന്ന വെള്ളത്തിൽ വാഹനങ്ങൾ കഴുകി ഡ്രൈവർമാർ
Mail This Article
×
തോട്ടയ്ക്കാട് ∙ പൊട്ടിയ പൈപ്പ് ശരിയാക്കി 2 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പൊട്ടി. റോഡിലൂടെ വെള്ള ചീറ്റി ഒഴുകുന്നു. ചീറ്റിത്തെറിക്കുന്ന വെള്ളത്തിൽ വാഹനങ്ങൾ ചേർത്തു നിർത്തി ചില ഡ്രൈവർമാർ വാഹനം കഴുകുന്നതായും പ്രദേശവാസികൾ പറയുന്നു. കോട്ടയം – കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് ആശുപത്രി കവലയിലെ ജല അതോറിറ്റിയുടെ പൈപ്പാണ് പൊട്ടിയത്. രാവിലെ 9 മണിയോടെ പൊട്ടിയ പൈപ്പിലൂടെ വെള്ളം പാഴാകുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പൊട്ടിയ പൈപ്പ് ശരിയാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.