പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ കൺവൻഷനും
Mail This Article
പാലാ∙ മരിയൻ തീർഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ മരിയൻ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 413-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. ഓഗസ്റ്റ് 25 മുതൽ 29 വരെ മരിയൻ കൺവൻഷൻ നടക്കും. വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ. റവ. ഫാ. ജിസൺ പോൾ വേങ്ങാശ്ശേരി കൺവൻഷന് നേതൃത്വം നൽകും.
ഓഗസ്റ്റ് 30ന് വൈകിട്ട് 4.15ന് തിരുനാൾ കൊടിയേറ്റ്, പ്രസുദേന്തി വാഴ്‌ച, ലദ്ദീഞ്ഞ്. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. തുടർന്ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമ ആചരിച്ച് സെമിത്തേരി സന്ദർശനം. വികാരി റവ. ഫാ. ജോസഫ് തടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ പുലർച്ചെ 4.30 മുതൽ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും. രാവിലെ 5.30, 7, 9.30, വൈകിട്ട് 4.30, 7നും ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും. വൈകിട്ട് 6ന് ആഘോഷമായ ജപമാല പ്രദഷിണം.
സെപ്റ്റംബർ 3 വൈകിട്ട് 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാൾ ദിനമായ സെപ്റ്റംബർ 8 ഇടവകദിനമായി ആഘോഷിക്കും. പുലർച്ചെ 4.30 നു ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, 7, 9.30, ഉച്ചയ്ക്ക് 12നും ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും ഉണ്ടാകും. വൈകിട്ട് 4ന് ആഘോഷമായ തിരുനാൾ റാസയും നൊവേനയും നടക്കും.
റവ. ഫാ. സ്‌കറിയ മലമാക്കൽ, റവ. ഫാ. തോമസ് കൊച്ചോടയ്ക്കൽ, റവ. ഫാ. സെബാസ്റ്റ്യൻ ചെരിപുരത്ത്, തുടങ്ങിയവർ കാർമ്മികത്വം വഹിക്കും. റവ. ഫാ തോമസ് പുതുപ്പറമ്പിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ടൗൺ ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദഷിണം നടക്കും. കൊടിയിറക്കും ഉണ്ടായിരിക്കും. ഇടവക വികാരി റവ. ഫാ. ജോസഫ് തടത്തിൽ, പാസ്റ്ററൽ അസിസ്റ്റന്റ് റവ. ഫാ. ജോസ് ആലഞ്ചേരി, സഹവികാരിമാരായ ഫാ. സ്‌കറിയ മേനാംപറമ്പിൽ, ഫാ. ആന്റണി നങ്ങാപറമ്പിൽ തുടങ്ങിയവർ തിരുനാൾ കർമങ്ങൾക്കും, കൈക്കാരൻമാരായ ബേബി ചക്കാലയ്ക്കൽ, റ്റോം ഞാവള്ളിൽതെക്കേൽ, പ്രഫ. തങ്കച്ചൻ പെരുമ്പള്ളിൽ, മാണി കുന്നംകോട്ട്, തിരുനാൾ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ കാപ്പിൽ തുടങ്ങിയവർ തിരുനാൾ ആഘോഷങ്ങൾക്കും നേതൃത്വം നൽകും.