ADVERTISEMENT

നെടുങ്ങാടപ്പള്ളി ∙ കോൺക്രീറ്റ് മിക്സ്ചർ ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർത്ത് പനയമ്പാല തോട്ടിലേക്ക് വീണു. ഡ്രൈവർ മല്ലപ്പള്ളി കവിയൂർ സ്വദേശി അഭിലാഷ് (40) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30ന് കറുകച്ചാൽ - മല്ലപ്പള്ളി റോഡിൽ നെടുങ്ങാടപ്പള്ളിയിലായിരുന്നു അപകടം. വാകത്താനത്തു കോൺക്രീറ്റ് മിശ്രിതവുമായി മല്ലപ്പള്ളിയിലേക്കു പോയ ലോറി മഴയത്താണു നിയന്ത്രണംവിട്ടത്. ലോറി ഭാഗികമായി തകർന്നു. നാട്ടുകാരാണ് ഡ്രൈവറെ വാഹനത്തിൽ നിന്നു പുറത്തെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com