ADVERTISEMENT

അരുവിത്തുറ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിന് റിപ്രോഗ്രാഫിക്ക് സെന്റർ സമ്മാനിച്ച് ജോസ് കെ. മാണി എംപി. പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ലഭ്യമാക്കിയാണ് റിപ്രോഗ്രാഫിക്ക് സെന്റർ യഥാർഥ്യമാക്കിയത്. കോളജിന്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെന്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ ജോസ് കെ.മാണി എംപി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പത്തനംതിട്ട എംപി ആന്റോ ആന്റണി, കോളജ് മാനേജർ വെരി. റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, മുൻ എംഎൽഎ പി.സി.ജോർജ് ഇരാറ്റുപേട്ട നഗരസഭാ ചെയർപഴ്സൻ സുഹ്റാ അബ്ദുൾ ഖാദർ, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ടി.ടി.മൈക്കിൾ, കോളജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

English Summary:

Aruvithura College has received a valuable addition to its facilities – a new reprography center generously donated and inaugurated by Jose K. Mani, Member of Parliament. This center will enhance the learning environment and provide students with improved access to educational resources.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com