ADVERTISEMENT

കോട്ടയം ∙ സമസ്ത കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്) 70 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 19ന് മാമ്മൻ മാപ്പിള ഹാളിൽ ഖുർആൻ സമ്മേളനം നടക്കും. ഖുർആൻ അടിസ്ഥാനമാക്കിയുള്ള ചർച്ച, പ്രബന്ധാവതരണം, പ്രഭാഷണം എന്നിവ ഉണ്ടാകും.

9നു കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് അഹമ്മദ് സഖാഫി പതാക ഉയർത്തും. 10.30 മുതൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടക്കും. 2.30നു സമാപനസമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ മുഖ്യപ്രഭാഷണം നടത്തും.

എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിക്കുമെന്നും റഫീഖ് അഹമ്മദ് സഖാഫി, എസ്‌വൈഎസ് സെക്രട്ടറിമാരായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഉമർ ഓങ്ങല്ലൂർ എന്നിവർ അറിയിച്ചു.

English Summary:

The Samastha Kerala Sunni Yuvajana Sangham (SYS) marks its 70th anniversary with a series of events themed "Responsibility; The Politics of Humanity".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com