ADVERTISEMENT

അധ്യാപക ഒഴിവ്
ഇടക്കുന്നം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ പാർട്ട് ടൈം ജൂനിയർ അറബി അധ്യാപകന്റെ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒക്ടോബർ ഒന്നിന് 11ന് അഭിമുഖത്തിന് ഹാജരാകണം.

എംബിഎ അസിസ്റ്റന്റ് കോഓർഡിനേറ്റർ
കോട്ടയം ∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ ഓൺലൈൻ എംബിഎ പ്രോഗ്രാമിന്റെ അസി. കോഓർഡിനേറ്റർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഒരു വർഷത്തേക്കാണു നിയമനം. പ്രായപരിധി: 45. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

എൽപിഎസ്ടി താൽക്കാലിക ഒഴിവ്
മോനിപ്പള്ളി ∙ എൻഎസ്എസ് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിൽ നിയമനം ആഗ്രഹിക്കുന്ന ടിടിസി, കെ–ടെറ്റ് (കാറ്റഗറി ഒന്ന്) യോഗ്യതയുള്ളവർ ഒന്നിന് 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണം.

വന്യജീവി വാരാഘോഷം:വിദ്യാർഥികൾക്ക് മത്സരങ്ങൾ
കോട്ടയം ∙ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ജില്ലാതലത്തിൽ വനം വകുപ്പ് വിവിധ മത്സരങ്ങൾ നടത്തും. സിഎംഎസ് കോളജിൽ ർ 2നും 3നുമാണ് മത്സരങ്ങൾ. എൽപി, യുപി വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയ്ന്റിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി ക്വിസ്, ഉപന്യാസം (ഇംഗ്ലിഷ്, മലയാളം ), പ്രസംഗം ( മലയാളം ), പെൻസിൽ ഡ്രോയിങ് , വാട്ടർ കളർ പെയ്ന്റിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഫോൺ : ഓഫിസ് - 0481- 2310412, 9446632922, 7994231897.

ലീഗൽ സർവീസസ് മെഗാ അദാലത്ത്
കോട്ടയം ∙ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് 2ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി  വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത് നടത്തും. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിക്കപ്പെടുക. വാഹനാപകട കേസുകൾ, വിവാഹ സംബന്ധമായ കേസുകൾ, വസ്തുതർക്കം കേസുകൾ, റജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യുവേഷൻ കേസുകൾ എന്നിവയാണ് പരിഗണിക്കുന്നത്.പരാതികൾ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നേരിട്ടോ തപാൽ മുഖേനയോ ഒക്ടോബർ ഒന്നിനു മുൻപ് നൽകണമെന്ന് ചെയർമാൻ അറിയിച്ചു.ഫോൺ: കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി 04812572422.താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോട്ടയം 04812578827, കാഞ്ഞിരപ്പള്ളി 04828225747, പാലാ 04822216050, വൈക്കം 04829223900.

ആശ്വാസ ക്ഷേമ പദ്ധതി:അപേക്ഷ നൽകാം
കോട്ടയം ∙ അസംഘടിത മേഖലയിലെ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന, മറ്റു ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത തൊഴിലാളികൾക്കുള്ള ആശ്വാസ ക്ഷേമ പദ്ധതി പ്രകാരം പക്ഷാഘാതം, കാൻസർ, ക്ഷയം, ട്യൂമർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, വൃക്ക രോഗം എന്നിവ അനുഭവിക്കുന്ന തൊഴിലാളികൾക്കു നൽകി വരുന്ന ഒറ്റത്തവണ ധനസഹായമായ 2000 രൂപ ലഭിക്കുന്നതിന് അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക് അസിസ്റ്റന്റ് ലേബർ ഓഫിസുകളുമായോ, ജില്ലാ ലേബർ ഓഫിസുമായോ ബന്ധപ്പെടുക.: ജില്ലാ ലേബർ ഓഫിസ്, കോട്ടയം. ഫോൺ :-0481-2564365.അസിസ്റ്റന്റ് ലേബർ ഓഫിസ്, ഒന്നാം സർക്കിൾ, കോട്ടയം – 0481-2564364.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com