കുമരകം ബോട്ട് ജെട്ടി– സെന്റ് പീറ്റേഴ്സ് റോഡ്: അപകടം അരികെ, സുരക്ഷയില്ല
Mail This Article
കുമരകം ∙ ബോട്ട് ജെട്ടി– മുതൽ കായൽ തീരത്തിനടുത്ത് വരെയുള്ള ബോട്ട് ജെട്ടി– സെന്റ് പീറ്റേഴ്സ് റോഡിൽ വാഹനയാത്രക്കാർക്ക് ഒരു സുരക്ഷയുമില്ല. റോഡിന്റെ വടക്കു വശത്ത് കൂടി കായലിലേക്കു തോട് ഒഴുകുന്നു. റോഡിന്റെ തോടിനോട് ചേർന്നുള്ള ഭാഗത്ത് ക്രാഷ് ബാരിയറുകൾ ഇല്ല. റോഡിലെ 4 കലുങ്കുകളുടെ വശങ്ങളിൽ സംരക്ഷണ ഭിത്തിയുമില്ല.കായൽ തീരത്തെ പ്രധാന റിസോർട്ടുകളിലൊന്നിൽ എത്താനുള്ള വഴികളിൽ ഒന്നാണിത്.
കൂടാതെ ഹൗസ് ബോട്ടിൽ പോകാൻ വിനോദ സഞ്ചാരികളും എത്തുന്നു. ഇത്രയും പ്രധാനപ്പെട്ട ഈ ഇടറോഡിൽ വേണ്ട സുരക്ഷ ഒരുക്കാൻ ടൂറിസം വകുപ്പോ പഞ്ചായത്തോ നടപടി എടുക്കുന്നില്ലെന്നാണു പരാതി. റിസോർട്ടിൽ നിന്നു വരുന്ന വാഹനങ്ങൾ ബോട്ട് ജെട്ടി റോഡിലേക്കു പ്രവേശിക്കുന്നത് വളവ് തിരിഞ്ഞാണ്. വളവിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. വീതി കുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾക്ക് സൈഡ് നൽകാനും ബുദ്ധിമുട്ടാണ്.